കാലാവസ്ഥാ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിലാണ് ക്ലാസുകള്‍ നേരത്തെ അവസാനിപ്പിക്കുന്നതെന്നും ഫീല്‍ഡ് ട്രിപ്പുകള്‍ റദ്ദാക്കുന്നതെന്നും രക്ഷിതാക്കള്‍ക്ക് അയച്ച മെസേജുകളിലും ഇ-മെയില്‍ സന്ദേശങ്ങളിലും സ്‍കൂള്‍ അധികൃതര്‍ വ്യക്തമാക്കി.
അബുദാബി: യുഎഇയില്‍ കാലാവസ്ഥാ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ ചില മേഖലകളില്‍ സ്‍കൂളുകളില്‍ നിന്ന് നേരത്തെ വിദ്യാര്‍ത്ഥികളെ വീടുകളിലേക്ക് അയച്ചു. ഷാര്‍ജയിലെ കല്‍ബയിലും ഫുജൈറയിലുമുള്ള ചില സ്‍കൂളുകളാണ് പ്രവൃത്തി സമയം വെട്ടിച്ചുരുക്കിയത്. ഇന്നും നാളെയുമായി തീരുമാനിച്ചിരുന്ന ഫീല്‍ഡ് ട്രിപ്പുകളും റദ്ദാക്കിയതായി സ്‍കൂളുകള്‍ അറിയിച്ചു.
കാലാവസ്ഥാ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിലാണ് ക്ലാസുകള്‍ നേരത്തെ അവസാനിപ്പിക്കുന്നതെന്നും ഫീല്‍ഡ് ട്രിപ്പുകള്‍ റദ്ദാക്കുന്നതെന്നും രക്ഷിതാക്കള്‍ക്ക് അയച്ച മെസേജുകളിലും ഇ-മെയില്‍ സന്ദേശങ്ങളിലും സ്‍കൂള്‍ അധികൃതര്‍ വ്യക്തമാക്കി. 'ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാജ്യത്ത് വ്യത്യസ്‍ത തീവ്രതകളിലുള്ള മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും കുട്ടികളുടെ സുരക്ഷ കണക്കിലെടുത്താണ് ഇത്തരത്തില്‍ തീരുമാനം എടുത്തതെന്നും' അധികൃതര്‍ അറിയിച്ചു.
യുഎഇയില്‍ കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു; അത്യാവശ്യമല്ലെങ്കില്‍ വാഹനങ്ങള്‍ ഓടിക്കരുതെന്നും നിര്‍ദേശം
അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് പുറപ്പെടുവിച്ചു. അടുത്ത ഏതാനും ദിവസത്തേക്ക് രാജ്യത്ത് അസ്ഥിര കാലാവസ്ഥ തുടരുമെന്നാണ് അറിയിപ്പില്‍ പറയുന്നത്. ഏത് അടിയന്തര സാഹചര്യം ഉണ്ടായാലും നേരിടാന്‍ തയ്യാറാണെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയവും നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് മാനേജ്‍മെന്റ് അതോറിറ്റിയും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളും അറിയിച്ചു.
കാലാവസ്ഥ സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്നും പൊതുജനങ്ങളോട് അധികൃതര്‍ ആവശ്യപ്പെട്ടു. ഏറ്റവും പുതിയ വിവരങ്ങള്‍ക്കും സുരക്ഷാ നിര്‍ദേശങ്ങള്‍ക്കും ഔദ്യോഗിക സ്രോതസുകളെ മാത്രം ആശ്രയിക്കണമെന്നാണ് നിര്‍ദേശം. വരുന്ന രണ്ട് ദിവസം അസ്ഥിര കാലാവസ്ഥ രാജ്യത്ത് പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും അറിയിച്ചിട്ടുണ്ട്.
Read also: ഡോക്ടര്‍മാരുടെ അനാസ്ഥ കാരണം കുട്ടി മരിച്ച സംഭവത്തില്‍ രക്ഷിതാക്കള്‍ക്ക് 1.2 കോടി നഷ്ടപരിഹാരം
