തടവും പിഴയും അതിന് ശേഷം നാടുകടത്തലുമാണ് ഇവർക്കുള്ള ശിക്ഷ. കഴിഞ്ഞ ഒമ്പതര മാസത്തിനിടെ പതിനാറര ലക്ഷം നിയമലംഘകരാണ് സൗദിയിൽ പിടിയിലായത്
റിയാദ്: ഇഖാമ, തൊഴിൽ നിയമ ലംഘകർക്ക് താമസ, യാത്രാ സൗകര്യങ്ങൾ നൽകി സഹായിച്ച 2566 വിദേശികൾ സൗദിയിൽ പിടിയിൽ. പൊതുമാപ്പ് അവസാനിച്ച നവംബർ 14ന് ശേഷം നിയമലംഘകരെ സഹായിച്ചവർക്കെതിരെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.
തടവും പിഴയും അതിന് ശേഷം നാടുകടത്തലുമാണ് ഇവർക്കുള്ള ശിക്ഷ. കഴിഞ്ഞ ഒമ്പതര മാസത്തിനിടെ പതിനാറര ലക്ഷം നിയമലംഘകരാണ് സൗദിയിൽ പിടിയിലായത്.
