ബുധനാഴ്ച്ച ഡ്രോയുടെ മടങ്ങിവരവിന് ശേഷം ആദ്യമായാണ് ലക്കി ഡേ ഡ്രോയിൽ രണ്ടാം സമ്മാനമായ 5 മില്യൺ ദിർഹം ഒരാൾക്ക് ലഭിക്കുന്നത്.
സാധാരണപോലെ ഒരു ഇമെയിൽ പരിശോധനയിലാണ് ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള പ്രവാസി ദി യു.എ.ഇ ലോട്ടറിയുടെ 5 മില്യൺ ദിർഹം വിജയിയാണ് താനെന്ന് തിരിച്ചറിഞ്ഞത്. ബ്രാണ്ടൻ തെക്റാം എന്ന 39 വയസ്സുകാരനാണ് വിജയി. ബുധനാഴ്ച്ച ഡ്രോയുടെ മടങ്ങിവരവിന് ശേഷം ആദ്യമായാണ് ലക്കി ഡേ ഡ്രോയിൽ രണ്ടാം സമ്മാനമായ 5 മില്യൺ ദിർഹം ഒരാൾക്ക് ലഭിക്കുന്നത്.

തനിക്ക് ലഭിച്ചത് ചെറിയൊരു തുകയാകും എന്നതായിരുന്നു ബ്രാണ്ടൻ കരുതിയത്. എന്നാൽ യാഥാർത്ഥ്യം മനസ്സിലാക്കിയപ്പോൾ അദ്ദേഹം ശരിക്കും ഞെട്ടി. "ഇപ്പോഴും ഇത് ഉൾക്കൊള്ളാനായിട്ടില്ല. എങ്ങനെ ഇത് വിശദീകരിക്കണമെന്നും അറിയില്ല. ഞാൻ ദുബായിൽ ഒരു മില്യണയർ ആയി!" - വിജയി പറഞ്ഞു.
വീട്ടിലെ വിജയ നിമിഷം
ബ്രാണ്ടന്റെ ജീവിതം മാറ്റിമറിച്ച വാർത്ത കുടുംബത്തോട് വിവരിച്ചതും ബ്രാണ്ടൻ പറയുന്നു.
"മകനെ സ്കൂളിലേക്ക് വിടാനുള്ള തിരക്കിലായിരുന്നു ഭാര്യ. ഞാൻ നേരെ അവളോട് കാര്യം പറഞ്ഞു, ഇമെയിൽ വായിക്കാൻ പറഞ്ഞു. ഞങ്ങൾ വിശ്വസിക്കാനാകാതെ അവിടെതന്നെ ഇരുന്നുപോയി. കാര്യം മനസ്സിലായപ്പോൾ പരസ്പരം പുണർന്നു. അപ്പോൾ അവൾ പറഞ്ഞു - ഇത് നിങ്ങൾ ജീവിതത്തിലേക്ക് ആകർഷിച്ച സമ്മാനമാണ്."
സമ്മാനത്തിന്റെ വലിപ്പം എന്തായാലും ബ്രാണ്ടനെ സമ്മർദ്ദത്തിലാക്കിയില്ല. എന്നത്തെയുംപോലെ അദ്ദേഹം അന്ന് ജോലിക്ക് പോയി.
ഭാവി ഭദ്രമാകും
ഭാവിയെക്കുറിച്ച് ചിന്തിച്ചു തീരുമാനമെടുക്കാനാണ് ബ്രാണ്ടൻ ആഗ്രഹിക്കുന്നത്.
"എന്റെ ഭാര്യ ഒരു പ്രോജക്റ്റ് ചെയ്യുന്നുണ്ട്. ഇപ്പോൾ അതിന്റെ നിയമപരമായ കടമ്പകൾ കടന്നു. ഈ സമ്മാനത്തുക ഇനി പ്രോട്ടോടൈപ്പ് നിർമ്മിക്കാനും ആശയം കൂടുതൽ വിപുലമാക്കാനും ഉപകരിക്കും. പിന്നെ കുറച്ചുകൂടെ വലിപ്പമുള്ള ഒരു വീട്ടിലേക്ക് മാറണം. ആഡംബരമല്ല ഉദ്ദേശിക്കുന്നത്, മകന് ഓടിക്കളിച്ചു വളരാനുള്ള ഇടമാകണം അത്." - ബ്രാണ്ടൻ പറയുന്നു.
മകന്റെ ഭാവിക്ക് തണൽ
സമ്മാനത്തുക ഉപയോഗിച്ച് മകന്റെ ഭാവി സുരക്ഷിതമാക്കുകയാണ് മറ്റൊരു ലക്ഷ്യമെന്ന് ബ്രാണ്ടൻ പറഞ്ഞു.
"എന്റെ മകന് ഒരു സ്പീച്ച് ഡിലേ ഉണ്ട്. ഈ സമ്മാനത്തുക ഉപയോഗിച്ച് അവന് കൂടുതൽ മെച്ചപ്പെട്ട ആരോഗ്യസേവനങ്ങൾ ലഭിക്കും. യു.എ.ഇ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇതിൽ മികവ് പുലർത്തുന്നവയാണ്."
വിജയം മനസ്സിൽ
ശുഭാപ്തി വിശ്വാസവും വിജയത്തെ സ്വാധീനിച്ചെന്ന് ബ്രാണ്ടൻ പറയുന്നു.
"ഞാൻ ഇത് സ്വപ്നം കണ്ടു. ഇത് സാധ്യമാണെന്ന് വിശ്വസിച്ചു. മറ്റുള്ളവരുടെ വിജയം എന്നെ പ്രചോദിപ്പിച്ചു. ആ വിശ്വാസമാണ് ഈ സമ്മാനം എന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചത്. ഡ്രോ ജയിച്ചാൽ പുതിയ കാർ വാങ്ങും എന്നൊക്കെ പറയുമായിരുന്നു. അപ്പോൾ 30 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് നേടിയാലോ എന്ന് ഭാര്യ ചോദിക്കുമായിരുന്നു. ഞാനെപ്പോഴും പോസിറ്റീവ് ആയിട്ടാണ് ചിന്തിച്ചിരുന്നത്." - അദ്ദേഹം പറഞ്ഞു.
ഈ പുതിയ വിജയവും ദി യു.എ.ഇ ലോട്ടറിയുടെ വളർച്ചയുടെ പുതിയ വേഗമാണ്. ഇതുവരെ 300 മില്യൺ ദിർഹമാണ് 340,000 വിജയികൾക്കായി പ്ലാറ്റ്ഫോം ലക്കി ഡേ, സ്ക്രാച്ച് കാർഡുകൾ, ഇ-ഇൻസ്റ്റന്റുകൾ എന്നിങ്ങനെ നൽകിയത്. ലക്കി ഡേ ഡ്രോ എല്ലാ ബുധൻ, ശനി ദിവസങ്ങളിലാണ്. 30 മില്യൺ ദിർഹമാണ് ഗ്രാൻഡ് പ്രൈസ്. 5 മില്യൺ ദിർഹം രണ്ടാം സമ്മാനം. ഓരോ ഡ്രോയിലും 50,000 ദിർഹം ലക്കി ചാൻസ് പ്രൈസുകൾ മൂന്നുപേർക്ക്.
എല്ലാ ഗെയിമുകളും ജനറൽ കൊമേഴ്സ്യൽ ഗെയിമിങ് റെഗുലേറ്ററി അഥോറിറ്റി അംഗീകൃതമാണ്. ലക്കി ഡേ ഡ്രോ ടിക്കറ്റുകൾക്ക് സന്ദർശിക്കാം - www.theuaelottery.ae
