കൊച്ചി: അവധിക്ക് നാട്ടിലെത്തി ലോക്ക് ഡൗണില്‍ കുടുങ്ങി തിരികെ മടങ്ങാന്‍ കഴിയാതിരുന്ന മലയാളി നഴ്‌സുമാരെ സൗദി അറേബ്യയിലെത്തിക്കാന്‍ പ്രത്യേക വിമാനം. കൊച്ചിയില്‍ നിന്നാണ് 239 നഴ്‌സുമാരുമായി വിമാനം സൗദിയിലേക്ക് പുറപ്പെട്ടത്. 

സൗദി ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്നവരാണ് ഇവര്‍. 
സൗദി എയര്‍ലൈന്‍സ് വിമാനത്തിലാണ് നഴ്സുമാരെ തിരികെയെത്തിക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അവധിക്ക് നാട്ടിലെത്തിയ ആരോഗ്യപ്രവര്‍ത്തകരോട് തിരികെയെത്താന്‍ സൗദി ഭരണകൂടം നിര്‍ദ്ദേശിച്ചിരുന്നു. പലരും വര്‍ഷങ്ങളായി സൗദിയില്‍ ജോലി ചെയ്യുന്നവരാണ്. ബുധനാഴ്ചയും സൗദി എയര്‍ലൈന്‍സ് വിമാനം കൊച്ചിയിലെത്തി 211 ആരോഗ്യപ്രവര്‍ത്തകരുമായി മടങ്ങിയിരുന്നു.

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു