13 ലക്ഷം ദിര്‍ഹം വിലവരുന്ന ലംബോര്‍ഗിനി കാറാണ് ദുബായില്‍ ചുറ്റിയടിക്കാനായി ഇയാള്‍ വാടയ്ക്കെടുത്തത്. ഇതുമായി ശൈഖ് സായിദ് റോഡിലൂടെ 240 കിലോമീറ്റര്‍ വേഗതയില്‍ കുതിച്ചുപാഞ്ഞു. പുലര്‍ച്ചെ 2.30നായിരുന്നു ഈ യാത്ര. 

ദുബായ്: ദുബായ് സന്ദര്‍ശിക്കാന്‍ യൂറോപ്പില്‍ നിന്നും എത്തിയയാള്‍ക്ക് മൂന്ന് മണിക്കൂര്‍ കാര്‍ യാത്ര കൊണ്ട് കിട്ടിയത് 1,70,000 ദിര്‍ഹം (ഏകദേശം 31 ലക്ഷം ഇന്ത്യന്‍ രൂപ) പിഴ. വാടകയ്ക്കെടുത്ത കാറില്‍ അമിത വേഗത്തില്‍ പാഞ്ഞതാണ് വിനയായത്.

13 ലക്ഷം ദിര്‍ഹം വിലവരുന്ന ലംബോര്‍ഗിനി കാറാണ് ദുബായില്‍ ചുറ്റിയടിക്കാനായി ഇയാള്‍ വാടയ്ക്കെടുത്തത്. ഇതുമായി ശൈഖ് സായിദ് റോഡിലൂടെ 240 കിലോമീറ്റര്‍ വേഗതയില്‍ കുതിച്ചുപാഞ്ഞു. പുലര്‍ച്ചെ 2.30നായിരുന്നു ഈ യാത്ര. റോഡിലുണ്ടായിരുന്ന എല്ലാ റഡാറുകളും ഇയാളുടെ അമിത വേഗം പിടിച്ചെടുത്തു. 230 മുതല്‍ 240 വരെ കിലോമീറ്റര്‍ വേഗതയാണ് എല്ലാ ക്യാമറകളിലും രേഖപ്പെടുത്തപ്പെട്ടത്. ഇത് കാരണം 1,70,000 ദിര്‍ഹം പിഴ ശിക്ഷ ലഭിക്കുകയായിരുന്നുവെന്നാണ് എമിറാത്ത് അല്‍ യൗം പത്രം റിപ്പോര്‍ട്ട് ചെയ്തത്.