പിന്നീട് യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കി. തുടര്‍ന്നാണ് പ്രതിഷേധമുണ്ടായത്.

കൊച്ചി: ദുബൈയിലേക്കുള്ള സ്പൈസ്ജെറ്റ് വിമാനം റദ്ദാക്കി. ശനിയാഴ്ച രാത്രി 11.30ന് പുറപ്പെടേണ്ട വിമാനമാണ് റദ്ദാക്കിയത്. ഇതേ തുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധിച്ചു. 

സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം റദ്ദാക്കിയത്. തകരാര്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെ യാത്രക്കാരെ കുറെ നേരം വിമാനത്തില്‍ ഇരുത്തിയെങ്കിലും തകരാര്‍ പരിഹരിക്കാനായില്ല. പിന്നീട് യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കി. തുടര്‍ന്നാണ് പ്രതിഷേധമുണ്ടായത്. ഇന്നലെ വൈകിട്ടാണ് പിന്നീട് വിമാനം ദുബൈയിലേക്ക് പുറപ്പെട്ടത്. 

Read Also -  യാത്രാദുരിതത്തിന് അറുതി; കാത്തിരുന്ന സർവീസുമായി എയർ ഇന്ത്യ എക്സ്‍പ്രസ്, പറക്കാം തിരുവനന്തപുരത്ത് നിന്ന്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം