Asianet News MalayalamAsianet News Malayalam

യാത്രാദുരിതത്തിന് അറുതി; കാത്തിരുന്ന സർവീസുമായി എയർ ഇന്ത്യ എക്സ്‍പ്രസ്, പറക്കാം തിരുവനന്തപുരത്ത് നിന്ന്

തിങ്കളാഴ്ചകളിലാണ് വിമാന സര്‍വീസുകള്‍ ഉണ്ടാകുക. 

air india express to start services in thiruvananthapuram riyadh sector
Author
First Published Aug 4, 2024, 7:00 PM IST | Last Updated Aug 4, 2024, 7:00 PM IST

റിയാദ്: പ്രവാസികള്‍ ഏറെ കാലമായി കാത്തിരുന്ന റൂട്ടില്‍ സര്‍വീസുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. തിരുവനന്തപുരം-റിയാദ് റൂട്ടിലാണ് പുതിയ സര്‍വീസ്. ദീര്‍ഘകാലമായുള്ള യാത്രാദുരിതത്തിന് ഇതോടെ അവസാനമാകും.

എയര്‍ ഇന്ത്യ എക്സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് റിയാദിലേക്കും തിരികെയും സര്‍വീസ് നടത്തും. സെപ്തംബര്‍ 9 മുതലാണ് സര്‍വീസ് തുടങ്ങുക. അന്ന് വൈകിട്ട് 5.55ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ഐ എക്സ് 522 വിമാനം രാത്രി 10.40ന് റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിലെത്തും.  തിരികെ അന്ന് രാത്രി 11.40ന് റിയാദില്‍ നിന്ന് പുറപ്പെടുന്ന വിമാനം പിറ്റേന്ന് രാവിലെ 7.30ന് തിരുവനന്തപുരത്തെത്തും. എല്ലാ തിങ്കളാഴ്ചകളിലും സര്‍വീസുണ്ടാകും. തിരുവനന്തപുരത്തിനോട് അടുത്തുള്ള പ്രദേശങ്ങളിലെ പ്രവാസികള്‍ക്ക് വലിയ ആശ്വാസമാകുന്നതാണ് പുതിയ സര്‍വീസ്.

Read Also -  കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍; ഇന്ത്യയിലേക്ക് പുതിയ രണ്ട് സര്‍വീസുകള്‍ പ്രഖ്യാപിച്ച് ബജറ്റ് എയർലൈന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം 

Latest Videos
Follow Us:
Download App:
  • android
  • ios