Asianet News MalayalamAsianet News Malayalam

സൗദിയില്‍ ഹൗസ് ഡ്രൈവറുടെ തൊഴില്‍ ഉടമമാറ്റം ഓണ്‍ലൈനില്‍ ചെയ്യാം

നിലവിലെ സ്പോണ്‍സറുടെ അബ്ശിര്‍ വഴി പുതിയ സ്പോണ്‍സറുടെ പേരിലേക്ക് മാറുന്ന രീതിയാണിത്. നിലവിലെ സ്പോണ്‍സര്‍ തൊഴിലാളിയെ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പുതിയ സ്പോണ്‍സര്‍ക്ക് അബ്ശിര്‍ ഓണ്‍ലൈന്‍ സര്‍വീസ് വഴി അപേക്ഷയയക്കും.

sponsorship change of house drivers in Saudi can done through online
Author
Riyadh Saudi Arabia, First Published Sep 12, 2021, 3:46 PM IST

റിയാദ്: സൗദി അറേബ്യയില്‍ ഹൗസ് ഡ്രൈവര്‍മാരുള്‍പ്പെടെയുള്ള ഗാര്‍ഹിക ജോലിക്കാരുടെ തൊഴിലുടമ മാറ്റം ഓണ്‍ലൈനിലൂടെ ചെയ്യാന്‍ സംവിധാനം. സ്പോണ്‍സര്‍ഷിപ് മാറ്റം സൗദി ആഭ്യന്തര വകുപ്പിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍/ആപ്ലിക്കേഷന്‍ ആയ 'അബ്ശിര്‍' വഴി ചെയ്യാമെന്ന് ബന്ധപ്പെട്ട വകുപ്പ് അധികൃതര്‍ അറിയിച്ചു. 

നിലവിലെ സ്പോണ്‍സറുടെ അബ്ശിര്‍ വഴി പുതിയ സ്പോണ്‍സറുടെ പേരിലേക്ക് മാറുന്ന രീതിയാണിത്. നിലവിലെ സ്പോണ്‍സര്‍ തൊഴിലാളിയെ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പുതിയ സ്പോണ്‍സര്‍ക്ക് അബ്ശിര്‍ ഓണ്‍ലൈന്‍ സര്‍വീസ് വഴി അപേക്ഷയയക്കും. അദ്ദേഹത്തിന് അത് സ്വീകരിക്കുകയും തള്ളുകയും ചെയ്യാം. സ്വീകരിച്ചു എന്നറിയിക്കുന്ന ഭാഗം ക്ലിക്ക് ചെയ്താല്‍ തൊഴിലാളിയുടെ സ്പോണ്‍സര്‍ഷിപ് മാറും. എന്നാല്‍ ഒന്നിലധികം ഹൗസ് ഡ്രൈവര്‍മാരോ ഒരേ പ്രൊഫഷനില്‍ കൂടുതല്‍ തൊഴിലാളികളോ കഉണ്ടെങ്കില്‍ ഇ സ്പോണ്‍സര്‍ഷിപ് മാറ്റം സാധ്യമാകില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

Follow Us:
Download App:
  • android
  • ios