Asianet News MalayalamAsianet News Malayalam

Big Ticket: ബിഗ് ടിക്കറ്റില്‍ രണ്ട് പ്രവാസികള്‍ക്ക് 50 ലക്ഷം വീതം സമ്മാനം; വിജയികളിലൊരാളെ കണ്ടെത്താനായില്ല

കഴിഞ്ഞ വര്‍ഷം ബിഗ് ടിക്കറ്റെടുത്ത ഉപഭോക്താക്കളെ എല്ലാവരെയും ഉള്‍പ്പെടുത്തി നടത്തിയ പ്രത്യേക നറുക്കെടുപ്പിന്റെയും ഈ വര്‍ഷം ജനുവരി 16 മുതല്‍ 23 വരെ ടിക്കറ്റുകളെടുത്തവരെ ഉള്‍പ്പെടുത്തി നടത്തിയ പ്രതിവാര നറുക്കെടുപ്പിന്റെയും ഫലങ്ങളാണ് പ്രഖ്യാപിച്ചത്.

Sreedharan Pillai and  Rajeshkumar Vishwakarma win AED 250000 each with Big Ticket
Author
Abu Dhabi - United Arab Emirates, First Published Jan 26, 2022, 8:25 PM IST

അബുദാബി: ബിഗ് ടിക്കറ്റിലൂടെ വീണ്ടും രണ്ട് പ്രവാസികള്‍ക്ക് 2,50,000 ദിര്‍ഹം വീതം (50 ലക്ഷം ഇന്ത്യന്‍ രൂപ) സമ്മാനം. അപ്രതീക്ഷിതമായി കോടീശ്വരനായ ഒരു ഭാഗ്യവാനെ ഇതുവരെ ഫോണില്‍ ബന്ധപ്പെടാനും ബിഗ് ടിക്കറ്റ് അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ബിഗ് ടിക്കറ്റെടുത്ത ഉപഭോക്താക്കളെ എല്ലാവരെയും ഉള്‍പ്പെടുത്തി നടത്തിയ പ്രത്യേക നറുക്കെടുപ്പിന്റെയും ഈ വര്‍ഷം ജനുവരി 16 മുതല്‍ 23 വരെ ടിക്കറ്റുകളെടുത്തവരെ ഉള്‍പ്പെടുത്തി നടത്തിയ പ്രതിവാര നറുക്കെടുപ്പിന്റെയും ഫലങ്ങളാണ് പ്രഖ്യാപിച്ചത്.

കഴിഞ്ഞ വര്‍ഷം ബിഗ് ടിക്കറ്റില്‍ വിശ്വാസമര്‍പ്പിച്ച എല്ലാ ഉപഭോക്താക്കള്‍ക്കും നന്ദി രേഖപ്പെടുത്തുന്നതിന് വേണ്ടിയാണ് 2021 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ ടിക്കറ്റെടുത്ത എല്ലാവരെയും ഉള്‍പ്പെടുത്തി പ്രത്യേക ഇലക്ട്രോണിക് നറുക്കെടുപ്പ് നടത്തിയത്. ശ്രീധരന്‍ പിള്ളയാണ് ഈ നറുക്കെടുപ്പില്‍ 2,50,000 ദിര്‍ഹത്തിന്റെ സമ്മാനം നേടിയത്. എന്നാല്‍ ഇതുവരെയും സമ്മാന വിവരം അദ്ദേഹത്തെ അറിയിക്കാന്‍ ബിഗ് ടിക്കറ്റ് അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. ഫോണ്‍‌ നമ്പറില്‍ അദ്ദേഹത്തെ ലഭ്യമാവുന്നില്ല. നേരിട്ട് സംസാരിക്കാന്‍ സാധിക്കുന്നതുവരെ അദ്ദേഹത്തെ കണ്ടെത്താനുള്ള അന്വേഷണം തുടരുമെന്നും വിജയിയായ വിവരം അറിയിച്ചകൊണ്ട് അദ്ദേഹത്തിന് ഇ-മെയില്‍ സന്ദേശം അയച്ചിട്ടുണ്ടെന്നും ബിഗ് ടിക്കറ്റ് അധികൃതര്‍ പറഞ്ഞു.

ജനുവരി 16 മുതല്‍ 23 വരെ ബിഗ് ടിക്കറ്റെടുത്ത എല്ലാവരെയും ഉള്‍പ്പെടുത്തി നടത്തിയ പ്രതിവാര നറുക്കെടുപ്പില്‍ ദുബൈയില്‍ താമസിക്കുന്ന രാജേഷ് കുമാര്‍ വിശ്വകര്‍മയാണ് രണ്ടര ലക്ഷം ദിര്‍ഹം നേടിയത്. കഴിഞ്ഞ ആറ് വര്‍ഷമായി ബിഗ് ടിക്കറ്റിലൂടെ ഭാഗ്യം പരീക്ഷിക്കുന്ന അദ്ദേഹത്തിന്റെ പരിശ്രമം ആദ്യമായാണ് വിജയം കണ്ടത്.  സ്ഥിരമായി ടിക്കറ്റെടുക്കുന്ന അദ്ദേഹത്തെ സുഹൃത്തുക്കള്‍ പലപ്പോഴും നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചിരുന്നെങ്കിലും എന്നെങ്കിലും ഒരിക്കല്‍ ഭാഗ്യം തന്നെ തേടിയെത്തുമെന്ന ശുഭാപ്‍തി വിശ്വാസത്തോടെ മുന്നോട്ട് നീങ്ങുകയായിരുന്നു അദ്ദേഹം. ഒടുവില്‍ ജനുവരി 24ന് പ്രതിവാര നറുക്കെടുപ്പിലൂടെ ഭാഗ്യം രാജേഷിനെ തേടിയെത്തുകയും ചെയ്‍തു.

രാജേഷ് കുമാറിനെപ്പോലെ ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പില്‍ വിജയിയായി അരക്കോടി രൂപ സ്വന്തമാക്കാനായി ഫെബ്രുവരി മൂന്നിലെ അടുത്ത നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റെടുക്കുക മാത്രമാണ് ചെയ്യേണ്ടതെന്ന് ബിഗ് ടിക്കറ്റ് അധികൃതര്‍ പറഞ്ഞു. നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ഒരു ബിഗ് ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് എടുക്കുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കും. 

വിജയിയുടെ ജീവിതം തന്നെ മാറ്റി മറിയ്‍ക്കാന്‍ പര്യാപ്‍തമായ 44 കോടി രൂപയാണ് ഫെബ്രുവരി മൂന്നിന് ഒന്നാം സമ്മാനം നല്‍കുന്നത്. 10 ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനത്തിന് പുറമെ വന്‍തുകയുടെ മറ്റ് മൂന്ന് ക്യാഷ് പ്രൈസുകള്‍ കൂടി അന്ന് വിജയികള്‍ക്ക് ലഭിക്കും.  നറുക്കെടുപ്പ് സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി ബിഗ് ടിക്കറ്റിന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ സന്ദര്‍ശിക്കുക.

Follow Us:
Download App:
  • android
  • ios