ഇബ്ര വിലായത്തിലാണ് സംഭവം. ആഫ്രിക്കൻ വംശജയായ ജോലിക്കാരിയെ ആണ് പിടികൂടിയത്.

മസ്കത്ത് : വടക്കൻ ശർഖിയയിൽ തൊഴിലുടമയുടെ വീട്ടിൽ നിന്നും ആഭരണങ്ങളും വിദേശ കറൻസിയും മോഷ്ടിച്ചെന്നാരോപിച്ച് വീട്ടുജോലിക്കാരിയെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പോലിസ് അറിയിച്ചു. ഇബ്ര വിലായത്തിലാണ് സംഭവം. ആഫ്രിക്കൻ വംശജയായ ജോലിക്കാരിയെ ആണ് പിടികൂടിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. ഇത്തരം സംഭവങ്ങൾ തടയുന്നതിനായി ജാ​ഗ്രത പാലിക്കണമെന്നും വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കണമെന്നും താമസക്കാരോട് അധികൃതർ ആവശ്യപ്പെട്ടു.

Scroll to load tweet…