കൂട്ടില്‍നിന്നിറങ്ങിയ പെൺ സിംഹം തെരുവിലൂടെ അലയുകയായിരുന്നു. അലറിക്കൊണ്ട് നടന്നു നീങ്ങുന്ന സിംഹത്തിന്റെ വീഡിയോ പലരും ചിത്രീകരിച്ചു. ചിലര്‍ ഇത് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു.
റിയാദ്: ജനങ്ങൾ രാവിലെ പുറത്തിറങ്ങിയപ്പോൾ തെരുവ് കയ്യടക്കി ഒരു സിംഹം. കണ്ടപാടെ പലരും അവരവരുടെ വീടുകളിലേക്ക് പിൻവലിഞ്ഞു. ഭീതിയോടെ ജനങ്ങള്‍ ജനലുകളിലൂടെ നോക്കി നിൽക്കുമ്പോൾ ആരെയും കൂസാതെ തെരുവിൽ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തുകയാണ് മൃഗ രാജ്ഞി. സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലെ അൽഖോബാറിലാണ് സംഭവം.
കൂട്ടില്‍നിന്നിറങ്ങിയ പെൺ സിംഹം തെരുവിലൂടെ അലയുകയായിരുന്നു. അലറിക്കൊണ്ട് നടന്നു നീങ്ങുന്ന സിംഹത്തിന്റെ വീഡിയോ പലരും ചിത്രീകരിച്ചു. ചിലര്‍ ഇത് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു. മൃഗങ്ങളെ വളർത്തുന്ന ഒരാളുടെ കൂട്ടില്‍നിന്ന് രക്ഷപ്പെട്ട പെണ്‍സിംഹമാണ് തെരുവിലിറങ്ങി ഭീതി പരത്തിയത്. സംഭവമറിഞ്ഞ് അധികൃതരും സ്ഥലത്തെത്തി. അധികം വൈകാതെ തന്നെ സിംഹത്തെ മയക്കുവെടിവെച്ച് പിടികൂടിയതായി വന്യജീവി സംരക്ഷണ ദേശീയ കേന്ദ്രം അറിയിച്ചു. സിംഹത്തെ ഇപ്പോള്‍ വിദഗ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ ഷെല്‍ട്ടറില്‍ പാര്‍പ്പിച്ചിരിക്കയാണ്.
