മിശിരിഫിലെ കുവൈത്ത് വാക്സിനേഷന്‍ സെന്ററില്‍ രാവിലെ പത്ത് മണി മുതല്‍ വാക്സിനേഷന്‍ തുടങ്ങും.
കുവൈത്ത് സിറ്റി: താമസ രേഖകളുടെ കാലാവധി കഴിഞ്ഞ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കും കൊവിഡ് വാക്സിനെടുക്കാന്‍ (covid vaccination) അവസരമൊരുക്കി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം Kuwait Ministry of Education). നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒക്ടോബര്‍ രണ്ട് ശനിയാഴ്‍ചയായിരിക്കും വാക്സിന്‍ നല്‍കുകയെന്നും അറിയിച്ചിട്ടുണ്ട്.
മിശിരിഫിലെ കുവൈത്ത് വാക്സിനേഷന്‍ സെന്ററില്‍ രാവിലെ പത്ത് മണി മുതല്‍ വാക്സിനേഷന്‍ തുടങ്ങും. ഏഴ് മുതല്‍ ഒന്‍പത് വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് രാവിലെ 10 മണി മുതല്‍ ഉച്ചയ്‍ക്ക് ശേഷം രണ്ട് മണി വരെ വാക്സിന്‍ നല്‍കുമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്രൈവറ്റ് എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചിരിക്കുന്നത്. പത്താം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചയ്‍ക്ക് ശേഷം രണ്ട് മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെയായിരിക്കും വാക്സിനെടുക്കാനുള്ള സമയം. കുട്ടികളെ വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്യാനും അവര്‍ക്ക് രണ്ടാമത്തെ ഡോസ് വാക്സിന്‍ ലഭ്യമാക്കാനും കുട്ടികളുടെ തിരിച്ചറിയല്‍ രേഖകളോ ജനന സര്‍ട്ടിഫിക്കറ്റോ കൊണ്ടു വരണമെന്നും കുവൈത്ത് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
