മസ്കത്ത്: ഒമാനിലെ സുൽത്താൻ ഖാബൂസ് റോഡ് ഇന്ന് അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. പ്രാദേശിക സമയം രാവിലെ ഒമ്പതു മണിമുതൽ വൈകുന്നേരം അഞ്ച് മണി വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ മറ്റ് വഴികളായ മസ്കത്ത് എക്സ്പ്രസ് വേയോ അല്ലെങ്കിൽ 18th നവംബർ സ്ട്രീറ്റോ ഉപയോഗിക്കണമെന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചു.