കീടങ്ങളുടെ ശല്യം, സ്റ്റോറിലെ വൃത്തിഹീനമായ സാഹചര്യം, സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ മാംസ്യവും മത്സ്യവും പ്രദര്‍ശനത്തിന് വെച്ചത് എന്നിവയടക്കമുള്ള നിയമലംഘനങ്ങളാണ് അധികൃതര്‍ കണ്ടെത്തിയത്.

അബുദാബി: വിവിധ ശുചിത്വ, സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച ജാഫ്കോ സൂപ്പര്‍മാര്‍ക്കറ്റിന്‍റെ ഒരു ശാഖ അബുദാബി ഭക്ഷ്യസുരക്ഷാ അതോറിറ്റി അധികൃതര്‍ താല്‍ക്കാലികമായി അടച്ചുപൂട്ടി. അബുദാബി നജ്ദ സ്ട്രീറ്റിലെ അല്‍ ദനാ റെസിഡന്‍ഷ്യല്‍ ഏരിയയില്‍ പ്രവര്‍ത്തിക്കുന്ന ശാഖയാണ് പൂട്ടിയതെന്ന് അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു. നിരവധി മുന്നറിയിപ്പുകള്‍ നല്‍കിയ ശേഷമാണ് സ്ഥാപനം പൂട്ടിച്ചത്. 

പൊതുജനാരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നടപടി വ്യക്തമാക്കുന്ന അബുദാബി ഭക്ഷ്യനിയമത്തിന്‍റെ 2008ലെ രണ്ടാം വകുപ്പ് ലംഘിച്ചതിനെ തുടര്‍ന്നാണ് സൂപ്പര്‍ മാര്‍ക്കറ്റ് അടച്ചപൂട്ടിയതെന്ന് അധികൃതര്‍ പറഞ്ഞു. കീടങ്ങളുടെ ശല്യം, സ്റ്റോറിലെ വൃത്തിഹീനമായ സാഹചര്യം, സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ മാംസ്യവും മത്സ്യവും പ്രദര്‍ശനത്തിന് വെച്ചത് എന്നിവയടക്കമുള്ള നിയമലംഘനങ്ങളാണ് അധികൃതര്‍ കണ്ടെത്തിയത്.

നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി ഔട്ട്ലറ്റിന് നാല് മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. ഇതിന് ശേഷമാണ് അടച്ചുപൂട്ടിയത്. ഭക്ഷ്യ സുരക്ഷാ, ശുചിത്വ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നത് വരെ ഔട്ട്ലറ്റ് അടച്ചിടും. ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ള്‍ 800555 എ​ന്ന ന​മ്പ​റി​ല്‍ വി​ളി​ച്ച​റി​യി​ക്ക​ണ​മെ​ന്നും നി​ര്‍ദേ​ശി​ച്ചു.

Read More -  നിര്‍മ്മാണത്തിലിരുന്ന വീടുകളില്‍ നിന്ന് ഇലക്ട്രിക് വയറുകള്‍ മോഷ്ടിച്ചു; പ്രവാസി യുവാവ് അറസ്റ്റില്‍

യുഎഇയില്‍ റോഡില്‍ തര്‍ക്കം; ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട കാര്‍ ഡ്രൈവര്‍ക്ക് പിഴയും തടവുശിക്ഷയും 

റാസല്‍ഖൈമ: യുഎഇയില്‍ റോഡിലെ തര്‍ക്കത്തിനിടെ ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട കാര്‍ ഡ്രൈവര്‍ക്ക് 20,000 ദിര്‍ഹം പിഴയും മൂന്ന് മാസം ജയില്‍ ശിക്ഷയും. ഒരു ഗള്‍ഫ് പൗരനെയാണ് കേസില്‍ റാസല്‍ഖൈമ പ്രാഥമിക ക്രിമിനല്‍ കോടതി ശിക്ഷിച്ചത്. 

റാസല്‍ഖൈമയിലെ ഒരു പൊതുനിരത്തില്‍ വെച്ചായിരുന്നു സംഭവം. മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരന്‍ പരാതി നല്‍കിയത് പ്രകാരമാണ് പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം നടത്തി കേസ് കോടതിയിലേക്ക് കൈമാറിയത്. താന്‍ ബൈക്കില്‍ യാത്ര ചെയ്യുന്നിതിനിടെ കാര്‍ യാത്രക്കാരനുമായി തര്‍ക്കമുണ്ടാവുകയായിരുന്നുവെന്ന് ഇയാള്‍ പരാതിയില്‍ പറഞ്ഞു. തുടര്‍ന്ന് മറ്റൊരു ലേനിലൂടെ കാര്‍ ഡ്രൈവര്‍ ബൈക്കിനെ പിന്തുടര്‍ന്ന് ബോധപൂര്‍വം ഇടിച്ചിടുകയും സ്ഥലത്തു നിന്ന് കടന്നുകളയുകയുമായിരുന്നു. തന്നെ കൊല്ലാനായിരുന്നു ശ്രമമെന്ന് പരാതിക്കാരന്‍ ആരോപിച്ചു.

Read More - സബ്‌സിഡിയില്‍ വിതരണം ചെയ്യുന്ന ഡീസല്‍ വാങ്ങി വിദേശത്തേക്ക് കടത്ത്; കൃഷിത്തോട്ടത്തില്‍ സംഭരിച്ചു

ബൈക്ക് യാത്രക്കാരനെ ഉപദ്രവിച്ചതിനും അയാളുടെ ബൈക്കിന് നാശനഷ്ടങ്ങളുണ്ടാക്കിയതിനും മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കുന്ന തരത്തില്‍ വാഹനം ഓടിച്ചതിനും ഇയാള്‍ക്കെതിരെ കുറ്റം ചുമത്തി. വിചാരണയ്ക്കൊടുവില്‍ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്.