നഗ്ന നേത്രങ്ങൾ കൊണ്ടോ സാങ്കേതിക മാർഗങ്ങളിലൂടെയോ മാസപ്പിറവി കാണുന്നവർ തൊട്ടടുത്ത കോടതികളെ അറിയിക്കണമെന്നാണ് സൗദി സുപ്രീം കോടതി ആവശ്യപ്പെട്ടത് 

റിയാദ്: സൗദിയിൽ ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാനും മാസപ്പിറവി കാണുന്നവർ ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കണമെന്നും സൗദി സുപ്രീം കോടതി ആവശ്യപ്പെട്ടു. റമദാൻ 29 തിങ്കളാഴ്ച മാസപ്പിറവി നിരീക്ഷിക്കാനാണ് നിർദ്ദേശം. നഗ്ന നേത്രങ്ങൾ കൊണ്ടോ സാങ്കേതിക മാർഗങ്ങളിലൂടെയോ മാസപ്പിറവി കാണുന്നവർ തൊട്ടടുത്ത കോടതികളെ അറിയിക്കണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred