Asianet News MalayalamAsianet News Malayalam

സുഷമാ സ്വരാജ് കുവൈത്തിലേക്ക്; കുവൈത്ത് അമീറുമായി കൂടിക്കാഴ്ച്ച നടത്തും

ഇന്ത്യയിൽ നിന്നുള്ള എഞ്ചിനീയർമാര്‍ നേരിടുന്ന സർട്ടിഫിക്കറ്റ്‌ അറ്റസ്റ്റേഷൻ പ്രശ്നം,ആരോഗ്യമന്ത്രാലയത്തിന്റെ വിസയിൽ എത്തി കഴിഞ്ഞ രണ്ടു വർഷമായി ജോലിയില്ലാതെ കഴിയുന്ന 79 നഴ്സുമാരുടെ പ്രശ്നങ്ങളും മന്ത്രി ചർച്ചയിൽ ഉന്നയിക്കുമെന്നാണു സൂചന

sushama swaraj to kuwait
Author
Kuwait City, First Published Oct 19, 2018, 3:16 AM IST

കുവൈത്ത് സിറ്റി: കേന്ദ്രവിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്‌ ഈ മാസം 30-ന് കുവൈത്തിൽ എത്തും.രണ്ടു ദിവസത്തെ സന്ദർശനത്തിനിടയില്‍ കുവൈത്ത്‌ അമീർ ഷൈഖ്‌ സബാഹ്‌ അൽ അഹമദ്‌ അൽ സബാഹുമായും മന്ത്രി കൂടിക്കാഴ്ച നടത്തും.

ഈ മാസം 30,31 തിയ്യതികളിലായാണ‍് കേന്ദ്രമന്ത്രി സുഷമാ സ്വരാജിന്‍റെ കുവൈത്ത് സന്ദര്‍ശനം. ആദ്യ ദിവസം ഇന്ത്യൻ എംബസിയിൽ സംഘടിപ്പിക്കുന്ന പൊതുപരിപാടിയിൽ ഇന്ത്യൻ സമൂഹത്തെ മന്ത്രി അഭിസംബോധന ചെയ്ത്‌ സംസാരിക്കും. അമീർ ഷൈഖ്‌ സബാഹ്‌ അൽ അഹമ്മദ്‌ അൽ സബാഹുമായും അവർ കൂടിക്കാഴ്ച നടത്തും. 

കുവൈത്ത്‌ വിദേശ കാര്യ മന്ത്രി ഷൈഖ്‌ സബാഹ്‌ അൽ ഖാലിദ്‌ അൽ സബാഹുമായുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യൻ സമൂഹവുമമായി ബന്ധപ്പെട്ട  വിഷയങ്ങൾ ചർച്ച ചെയ്യും. ഇന്ത്യയിൽ നിന്നുള്ള എഞ്ചിനീയർമാര്‍ നേരിടുന്ന സർട്ടിഫിക്കറ്റ്‌ അറ്റസ്റ്റേഷൻ പ്രശ്നം,ആരോഗ്യമന്ത്രാലയത്തിന്റെ വിസയിൽ എത്തി കഴിഞ്ഞ രണ്ടു വർഷമായി ജോലിയില്ലാതെ കഴിയുന്ന 79 നഴ്സുമാരുടെ പ്രശ്നങ്ങളും മന്ത്രി ചർച്ചയിൽ ഉന്നയിക്കുമെന്നാണു സൂചന. ആദ്യമായി കുവൈത്തിലെത്തുന്ന മന്ത്രിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ വിവിധ ഇന്ത്യന്‍ സംഘടനകളുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.

Follow Us:
Download App:
  • android
  • ios