ഡിസംബര്‍ അഞ്ചിന് ഗ്രാന്റ് ഹയാത്തില്‍ വെച്ച് ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ സംഘടിപ്പിക്കുന്ന സ്വീകരണ ചടങ്ങില്‍ പങ്കെടുക്കാനായിരുന്നു മന്ത്രി എത്തേണ്ടിയിരുന്നത്.
ദുബായ്: കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ദുബായ് സന്ദര്‍ശനം റദ്ദാക്കി. ഡിസംബര്‍ അഞ്ചിന് ഗ്രാന്റ് ഹയാത്തില്‍ വെച്ച് ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ സംഘടിപ്പിക്കുന്ന സ്വീകരണ ചടങ്ങില്‍ പങ്കെടുക്കാനായിരുന്നു മന്ത്രി എത്തേണ്ടിയിരുന്നത്. എന്നാല്‍ പെട്ടെന്നുണ്ടായ ചില കാരണങ്ങളാല്‍ വിദേശകാര്യ മന്ത്രിക്ക് ഡിസംബര്‍ അഞ്ചിന് ദുബായിലെത്താന്‍ കഴിയില്ലെന്ന് കോണ്‍സുലേറ്റ് ഇന്ന് അറിയിക്കുകയായിരുന്നു. അഞ്ചാം തീയ്യതിയിലെ ചടങ്ങും റദ്ദാക്കിയിട്ടുണ്ട്.
