മസ്‍കത്ത്: ഒമാനില്‍ കാറിന് തീവെച്ച സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്‍തതായി നോര്‍ത്ത് അല്‍ ബാത്തിന പൊലീസ് അറിയിച്ചു. പിടിയിലായ വ്യക്തി കുറ്റം സമ്മതിച്ചതായും വാഹനത്തിന്റെ ഉടമയുമായി നിലനിന്ന വ്യക്തിപരമായ പ്രശ്‍നങ്ങളാണ് ബോധപൂര്‍വം വാഹനത്തിന് തീവെക്കുന്നതിലേക്ക് നയിച്ചതെന്നും റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പെടുന്നവര്‍ ഉടന്‍തന്നെ അക്കാര്യം അധികൃതരെ അറിയിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.