തലസ്ഥാനത്തെ രണ്ട് സ്ഥലങ്ങളില്‍ നിന്നും പൊലീസ് ആളുകളെ ഒഴിപ്പിച്ചു. ഇതുവഴിയുള്ള ഗതാഗതവും വിലക്കിയിട്ടുണ്ട്.
മനാമ: ബഹ്റൈനില്‍ രണ്ടിടങ്ങളില്‍ നിന്ന് സംശയാസ്‍പദമായ വസ്‍തുക്കള്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് ഇവിടങ്ങളില്‍ പ്രത്യേക സുരക്ഷാ സംഘങ്ങളെ വിന്യസിച്ചു. തലസ്ഥാനത്തെ രണ്ട് സ്ഥലങ്ങളില്‍ നിന്നും പൊലീസ് ആളുകളെ ഒഴിപ്പിച്ചു. ഇതുവഴിയുള്ള ഗതാഗതവും വിലക്കിയിട്ടുണ്ട്. രണ്ടിടങ്ങളിലും അധികൃതരുടെ പരിശോധനകള്‍ തുടരുന്നതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
