പുതിയ ക്യാംപെയ്നായ “വാട്ട് എൻഡ്യുവേഴ്സ്, ഷൈൻസി”ന്റെ മുഖം സച്ചിൻ ടെണ്ടുൽക്കറാണ്.

യു.എ.ഇയിലെ ഉപയോക്താക്കൾക്കായി “ഫെസ്റ്റിവൽ ഓഫ് എക്സ്ചേഞ്ച്” പ്രഖ്യാപിച്ച് ജുവൽറി ബ്രാൻഡായ തനിഷ്ക്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

9 കാരറ്റിന് മുകളിലുള്ള പഴയ സ്വർണ്ണാഭരണങ്ങൾ എക്സ്ചേഞ്ച് ചെയ്യുമ്പോൾ മൂല്യത്തിൽ 0% കുറവ്, ഓരോ ഗ്രാമിനും 30 ദിർഹംവരെ അധികം കിഴിവും നേടാം. ഡയമണ്ട് വാങ്ങുമ്പോഴാണ് ഈ ഓഫർ. അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിലെ എല്ലാ തനിഷ്ക് സ്റ്റോറുകളിലും ഓഫർ ലഭ്യമാണ്.

പുതിയ ക്യാംപെയ്നായ “വാട്ട് എൻഡ്യുവേഴ്സ്, ഷൈൻസി”ന്റെ മുഖം സച്ചിൻ ടെണ്ടുൽക്കറാണ്.

“സ്വർണ്ണം യു.എ.ഇയിലെ ഓരോ കുടുംബത്തിനും വളരെ വ്യക്തിഗതമായ ഒന്നാണ്. അതിൽ ഓർമ്മകളുണ്ട്, നാഴികക്കല്ലുകളുണ്ട്, അർത്ഥമുണ്ട്. ഫെസ്റ്റിവൽ ഓഫ് എക്സ്ചേഞ്ചിലൂടെ ആ സ്വർണ്ണത്തിന് ഒരു പുതിയ ജീവിതമാണ് ഞങ്ങൾ നൽകുന്നത്. ഇതും വിപണിയിലെ ഏറ്റവും പുതിയ സാഹചര്യങ്ങൾ പരിഗണിച്ച്. 9 കാരറ്റിന് മുകളിലുള്ള എക്സ്ചേഞ്ചിന് പൂജ്യം ഡിഡക്ഷനാണ്. ഇത് തനിഷ്കിന്റെ സുതാര്യത, മൂല്യം, ഓരോ ചുവടിലും പുലർത്തുന്ന ന്യായം എന്നിവയ്ക്ക് തെളിവാണ്.” – ജുവൽറി ഇന്റർനാഷണൽ മാർക്കറ്റിങ് വിഭാഗം മേധാവി ആദിത്യ കെജ്രിവാൾ പറഞ്ഞു.

കാരറ്റ്മീറ്റർ ടെസ്റ്റിങ്, ലൈഫ്ടൈം എക്സ്ചേഞ്ച്, ബൈബാക്ക് തുടങ്ങിയ ഗുണങ്ങളും തനിഷ്ക് നൽകുന്നുണ്ട്.

“എല്ലാ ഇന്ത്യൻ കുടുംബങ്ങളിലും സ്വർണ്ണത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. തലമുറകളായി അത് കൈമാറ്റം ചെയ്യപ്പെടുന്നു. കുടുംബങ്ങൾക്ക് ന്യായമായ വിലയിൽ സുതാര്യമായി സ്വർണ്ണം കൈമാറാൻ തനിഷ്കിന്റെ പുതിയ പദ്ധതി സഹായിക്കും. പുതിയ ഡിസൈനുകളിലേക്ക് പഴയ സ്വർണ്ണത്തെ മാറ്റാം. മാത്രമല്ല താങ്ങാവുന്ന വിലയിൽ ഇത് വാങ്ങാനുമാകും.” – സച്ചിൻ ടെണ്ടുൽക്കർ പറഞ്ഞു.

യു.എ.ഇയിലെ തനിഷ്ക് ബൊട്ടിക്കുകളിൽ ഫെസ്റ്റിവൽ ഓഫ് എക്സ്ചേഞ്ച് ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. അബുദാബി, ദുബായ്, ഷാർജ സ്റ്റോറുകൾ ഇപ്പോൾ സന്ദർശിക്കാം. അല്ലെങ്കിൽ വെബ്സൈറ്റായ www.tanishq.ae സന്ദർശിക്കാം. വ്യവസ്ഥകൾ ബാധകം.