സ്വർണം, ഡയമണ്ട് കളക്ഷനുകളാണ് പുതിയ സ്റ്റോറിന്റെ പ്രത്യേകത. ഇന്ത്യയ്ക്ക് പുറത്തുള്ള തനിഷ്കിന്റെ ആദ്യത്തെ ഡയമണ്ട് എക്സലൻസ് സെന്ററും ഇവിടെ പ്രവർത്തനം തുടങ്ങി.
ഇന്ത്യയിലെ പ്രമുഖ ജുവൽറി ബ്രാൻഡുകളിൽ ഒന്നായ തനിഷ്ക് ദുബായ് മീന ബസാറിൽ പുതിയ സ്റ്റോർ ആരംഭിച്ചു. ജി.സി.സി മേഖലയിലെ പ്രധാനപ്പെട്ട ജുവൽറി കേന്ദ്രങ്ങളിൽ ഒന്നാണ് മീന ബസാർ. ടൈറ്റൻ-ദമാസ് ലയനത്തിന് ശേഷം തനിഷ്ക് ജി.സി.സിയിൽ ഉദ്ഘാടനം ചെയ്യുന്ന ആദ്യത്തെ ഫ്ലാഗ്ഷിപ് സ്റ്റോർ ആണിത്.
ബ്രാൻഡിന്റെ അന്താരാഷ്ട്ര വികാസം തുടങ്ങിയത് മീന ബസാറിൽ നിന്നായിരുന്നു. അതേ വിപണിയിൽതന്നെ വളർച്ചയുടെ പുതിയ അദ്ധ്യായവും തനിഷ്ക് ആരംഭിക്കുകയാണ് എന്ന പ്രത്യേകതയും ഉണ്ട്.
സ്വർണം, ഡയമണ്ട് കളക്ഷനുകളാണ് പുതിയ സ്റ്റോറിന്റെ പ്രത്യേകത. ഇന്ത്യയ്ക്ക് പുറത്തുള്ള തനിഷ്കിന്റെ ആദ്യത്തെ ഡയമണ്ട് എക്സലൻസ് സെന്ററും ഇവിടെ പ്രവർത്തനം തുടങ്ങി.
ടൈറ്റൻ കമ്പനി ലിമിറ്റഡ് മാനേജിങ് ഡയറക്ടർ സി.കെ വെങ്കടരാമൻ സ്റ്റോർ ഉദ്ഘാടനം ചെയ്തു. ജുവൽറി ഡിവിഷൻ സി.ഇ.ഒ അജയ് ചൗള, ദമാസ് ജുവൽറി സി.ഇ.ഒ അനന്തനാരായണൻ ഹരിഹരൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.