ഗൾഫ് മേഖലയിലെ തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കാൻ പുതിയ പങ്കാളിത്തത്തിലൂടെ ടൈറ്റൻ കമ്പനി ലിമിറ്റഡിന് കഴിയും.
ടാറ്റ ഗ്രൂപ്പിന്റെ കീഴിലുള്ള ടൈറ്റൻ ഗ്രൂപ്പ് ദുബായ് ആസ്ഥാനമായുള്ള ലക്ഷ്വറി ജുവൽറി റീട്ടെയിലർ ദമാസ് ജുവൽറിയിൽ 67 ശതമാനം ഓഹരികൾ സ്വന്തമാക്കി. തനിഷ്കിന്റെ പാരന്റ് കമ്പനിയാണ് ടൈറ്റൻ കമ്പനി ലിമിറ്റഡ്. ഇതോടെ ജി.സി.സി മേഖലയിൽ റീട്ടെയിൽ ജുവൽറി ബിസിനസ്സിൽ മുൻനിരയിലേക്ക് എത്താൻ തനിഷ്കിന് കഴിയും.
ഗൾഫ് മേഖലയിലെ തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കാൻ പുതിയ പങ്കാളിത്തത്തിലൂടെ ടൈറ്റൻ കമ്പനി ലിമിറ്റഡിന് കഴിയും. തനിഷ്കും ദമാസും ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതാണ് പങ്കാളിത്തം. ജി.സി.സിയിലെ ഓർഗനൈസ്ഡ് റീട്ടെയിൽ മേഖലയിൽ പുതിയ അനുഭവം കൊണ്ടുവരുന്ന ഈ പങ്കാളിത്തം അന്താരാഷ്ട്രതലത്തിലെ വികസനത്തിലും നിർണായകമാകും.
“ഇതൊരു ബിസിനസ് ഇടപാട് മാത്രമല്ല, വിശ്വസ്തത, ഡിസൈനുകളില വ്യത്യസ്തത എന്നിവയ്ക്ക് ഒപ്പം ജുവൽറിയും ആളുകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ള രണ്ട് പ്രധാനപ്പെട്ട ബ്രാൻഡുകളുടെ സമന്വയം കൂടെയാണ്. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന ജുവൽറി വിപണി എന്ന നിലയിൽ ജി.സി.സിയിൽ പുതിയ സാധ്യതകൾ തുറക്കുന്നതാണ് തനിഷ്കിന്റെ പുതിയ നീക്കം. ഉപയോക്താക്കളെ നേരിട്ട് സ്വാധീനിക്കുന്ന വലിയ മാറ്റമാണ് ഇത് എന്നതാണ് ഇതിന്റെ പ്രധാന്യം." – ടൈറ്റൻ കമ്പനി ലിമിറ്റഡ് മാനേജിങ് ഡയറക്ടർ സി.കെ വെങ്കടരാമൻ പറഞ്ഞു.
ഗൾഫ് മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ഉപയോക്തൃ വിഭാഗങ്ങളെയാണ് ടൈറ്റൻ ലക്ഷ്യമിടുന്നത്. ഇന്ത്യക്കാർ ഉൾപ്പെടുന്ന ദക്ഷിണഏഷ്യാക്കാരെ തനിഷ്കിലൂടെ സ്വീകരിക്കുമ്പോൾ, ദമാസിലൂടെ അറബ് ഉപയോക്താക്കൾക്ക് സേവനം നൽകും. ഈ രണ്ട് ബ്രാൻഡുകളുടെ സമന്വയം മികച്ച ജൂവൽറി ഡിസൈനുകളും മികച്ച ഷോപ്പിങ് അനുഭവവും ടൈറ്റൻറെ വിശ്വാസവും നിലനിർത്താൻ സഹായിക്കും.
ടൈറ്റന്റെ ഉപ കമ്പനിയായ ടൈറ്റൻ ഹോൾഡിങ്സ് ഇന്റർനാഷണൽ എഫ്.എസി.സി.ഒ വഴിയാണ് ഏറ്റെടുക്കൽ നടത്തിയത്. യു.എ.ഇ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ എന്നിവിടങ്ങളിലായി 146 ദമാസ് സ്റ്റോറുകളുണ്ട്.
ദമാസ് സ്വന്തം ബ്രാൻഡിൽ തന്നെയാകും തുടർന്നും പ്രവർത്തിക്കുക. പുതിയ കളക്ഷനുകൾ, പ്രവർത്തന രീതികൾ, മികവുറ്റ റീട്ടെയിൽ അനുഭവം എന്നിവയാകും പുതിയ പങ്കാളിത്തം ഉറപ്പാക്കുക.
“ദമാസ് എല്ലാക്കാലത്തും ആഢ്യത്വം, പരമ്പരാഗതമായ സ്വാധീനം, ശിൽപ്പകല എന്നിവയുടെ പേരിലാണ് അറിയപ്പെടുന്നത്. ടൈറ്റന്റെ പിന്തുണയോടെ ആഗോള റീട്ടെയിൽ വൈദഗ്ധ്യവും ഭാവിക്കായുള്ള വീക്ഷണവും സാധ്യമാകും. കൂടുതൽ മൂല്യത്തോടെയുള്ള നിക്ഷേപത്തിനും ആഭരണശ്രേണികളിലെ വൈവിധ്യത്തിനും കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾക്കും ഇത് ഉപകാരപ്പെടും.” – മന്നായ് കോർപ്പറേഷൻ ഗ്രൂപ്പ് സി.ഇ.ഒ അലേഖ് ഗ്രെവാൽ പറഞ്ഞു.
ഞങ്ങളുടെ ആഗോള വളർച്ചയിൽ ഇതൊരു നിർണായകമായ ചുവടാണ്. ഗക്ഷഫിൽ തനിഷ്കിന്റെ സാന്നിധ്യം വർധിപ്പിക്കാനും കൂടുതൽ ആളുകളിലേക്ക് എത്താനും ദമാസിലൂടെ കഴിയും. കൂടുതൽ ഇന്ത്യ, ദക്ഷി ഏഷ്യൻ ഉപയോക്താക്കളിലേക്ക് എത്താനുമാകും. ഒപ്പം ദമാസിനുള്ള ആഗോള, അറബ് ഉപയോക്താക്കളിലേക്കും ഇനി എത്താം. ഒരുമിച്ച് പ്രവർത്തിക്കുന്നതിലൂടെ ഗുണമേന്മയുടേയും വിശ്വാസ്യതയുടേയും ഉപയോക്തൃ വിശ്വാസത്തിന്റെയും പുതിയ മാനദണ്ഡങ്ങൾക്ക് കഴിയുമെന്നാണ് ഈ പങ്കാളിതതത്തിലൂടെ കരുതുന്നത്. – വെങ്കടരാമൻ കൂട്ടിച്ചേർത്തു.
മിഡിൽ ഈസ്റ്റിനോടുള്ള അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവാണ് തനിഷ്കിന്റെ നീക്കം. മേഖലയിലെ ജൂവൽറി റീട്ടെയിലിന്റെ സ്വഭാവം തന്നെ ഇതിലൂടെ മാറ്റാനാകും. പുതിയ, വിശ്വാസം, പാരമ്പര്യം എന്നിവ സമ്മേളിക്കുന്നതാണ് പുതിയ പങ്കാളിത്തം.
