റിയാദ്: വനിതാ യാത്രക്കാരുടെ ദൃശ്യങ്ങള്‍ രഹസ്യമായി ചിത്രീകരിച്ച ടാക്സി ഡ്രൈവര്‍ റിയാദില്‍ അറസ്റ്റിലായി. അറുപത് വയസ് പ്രായമുള്ള പാകിസ്ഥാനിയാണ് അറസ്റ്റിലായത്. ടാക്സിയില്‍ യാത്ര ചെയ്യുന്ന വനിതാ യാത്രക്കാരുടെ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തിയ ശേഷം ഇത് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയായിരുന്നുവെന്ന് റിയാദ് പൊലീസ് അസിസ്റ്റന്റ് വക്താവ് മേജര്‍ ഖാലിദ് അല്‍ ഖുറൈദിസ് അറിയിച്ചു. സൈബര്‍ കുറ്റകൃത്യ നിയമം അനുസരിച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്‍തത്. തുടര്‍ നടപടികള്‍ക്കായി ഇയാളെ പ്രോസിക്യൂഷന് കൈമാറിയതായും പൊലീസ് അറിയിച്ചു.