അബുദാബി: അബുദാബിയിലെ സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍, അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാര്‍ എന്നിവര്‍ ഓരോ രണ്ടാഴ്ച കൂടുമ്പോഴും കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് അധികൃതര്‍. സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി അധ്യാപകരും ജീവനക്കാരും നിര്‍ബന്ധമായും കൊവിഡ് പരിശോധന നടത്തണമെന്ന നിര്‍ദ്ദേശം നല്‍കിയിരുന്നതായി അബുദാബി വിദ്യാഭ്യാസ വൈജ്ഞാനിക വകുപ്പ്(അഡെക്) അറിയിച്ചു.

എന്നാല്‍ വിദ്യാര്‍ത്ഥികളുടെയും മറ്റുള്ളവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി എല്ലാ രണ്ടാഴ്ച കൂടുമ്പോഴും അധ്യാപകരും ജീവനക്കാരും കൊവിഡ് പരിശോധനയ്ക്ക് വിധേയമാകണമെന്ന് അഡെക് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. അബുദാബിയില്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതി ലഭിക്കുന്നതിന് പാലിക്കേണ്ട മാനദണ്ഡങ്ങളിലൊന്നാണ് നിര്‍ബന്ധ കൊവിഡ് പരിശോധന.