വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത് വന്‍ രോഷത്തിനിടയാക്കിരുന്നു. വീഡിയോ വൈറലായതോടെ അധികൃതര്‍ കുട്ടിയെ അന്വേഷിച്ച് കണ്ടെത്തുകയായിരുന്നു.
മനാമ: പൂച്ചകളെ അതിക്രൂരമായി ആക്രമിച്ച കൗമാരക്കാരന് പിടിയില്‍. പൂച്ചകളെ ഇയാള്‍ ചുമരിലടിക്കുകയായിരുന്നു. ബഹ്റൈനിലെ മുഹറഖിലാണ് സംഭവം. കൗമാരക്കാരനെതിരെ ബഹ്റൈന്‍ സൊസൈറ്റ് ഫോര്‍ ദി പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍സ് പരാതി നല്‍കിയിരുന്നു. കൗമാരക്കാരന് പൂച്ചക്കുട്ടികളെ കെട്ടിടത്തിന്റെ ചുമരുകളിലേക്ക് ആവര്‍ത്തിച്ച് എറിയുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു.
വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത് വന്‍ രോഷത്തിനിടയാക്കിരുന്നു. വീഡിയോ വൈറലായതോടെ അധികൃതര്‍ കുട്ടിയെ അന്വേഷിച്ച് കണ്ടെത്തുകയായിരുന്നു. ബഹ്റൈന്‍ സൊസൈറ്റ് ഫോര്‍ ദി പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍സ് നല്കിയ പരാതിയിലാണ് പൊലീസ് നടപടി ആരംഭിച്ചത്. മുഹറഖ് ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റിൽ ഈ സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ലഭിച്ചതായും പൂച്ചയെ ആക്രമിച്ച കൗമാരക്കാരന് മാനസികപരിശോധന നടത്തുമെന്നും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചിട്ടുണ്ട്. ശിശുസംരക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ കുട്ടിയുടെ പെരുമാറ്റത്തിൽ അക്രമാസക്ത മനോഭാവമുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. കുട്ടിയുടെ ആക്രമണോത്സുകതയും പെരുമാറ്റ പ്രശ്നങ്ങളും റിപ്പോർട്ട് സ്ഥിരീകരിച്ചു. കേസ് ശിശുക്ഷേമ ജുഡീഷ്യൽ കമ്മിറ്റിക്ക് റഫർ ചെയ്തിട്ടുണ്ട്. കുട്ടിയെ മൂന്നുമാസത്തേക്ക് ജുഡീഷ്യൽ പ്രൊബേഷനിൽ വെക്കാൻ കമ്മിറ്റി ഉത്തരവിട്ടു. ഈ കാലയളവിൽ ഒരു കമ്മിറ്റി വിദഗ്ധൻ കുട്ടിയുടെ അവസ്ഥയെക്കുറിച്ച് റിപ്പോർട്ട് തയാറാക്കി സമർപ്പിക്കും.
