ഫുജൈറ: യുഎഇയിലെ ഫുജൈറയില്‍ കടലില്‍ നീന്താനിറങ്ങിയ സ്വദേശി മുങ്ങി മരിച്ചു. ഞായറാഴ്ച ദിബ്ബ അല്‍ ഫുജൈറ ബീച്ചിലാണ് സംഭവം ഉണ്ടായത്. 18ഉം 16 വയസ്സുള്ള രണ്ട് കൗമാരക്കാരെ കടലില്‍ നീന്താനിറങ്ങുന്നതിനിടെ കാണാതാകുകയായിരുന്നെന്ന് ഫുജൈറ പൊലീസ് പറഞ്ഞു.

പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതോടെ പൊലീസും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് സ്ഥലത്ത് തെരച്ചില്‍ നടത്തി. തുടര്‍ന്ന് ഇതില്‍ ഒരു കുട്ടിയെ രക്ഷപ്പെടുത്തി. മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാനായില്ല. ബീച്ചില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള സ്ഥലങ്ങളില്‍ നീന്താനിറങ്ങരുതെന്നും ഫുജൈറ പൊലീസ് മുന്നറിയിപ്പ് നല്‍കി. 
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona