ഈ കാലാവസ്ഥ കുറച്ചു ദിവസത്തേക്ക് തുടരുമെന്നും സി.എ.എ യുടെ  പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്. ഇതുമൂലം കാലാവസ്ഥ സാധാരണ അന്തരീക്ഷ ഊഷ്മാവില്‍ (5 മുതല്‍ 8 ° C വരെ) ഇടയില്‍ കുറവുണ്ടാകും.

മസ്‌കറ്റ്: ഈ വരുന്ന വാരാന്ത്യം ഒമാനിലെ(Oman) അന്തരീക്ഷ ഊഷ്മാവില്‍ പ്രകടമായ കുറവുണ്ടാകുമെന്ന് മുന്നറിയിപ്പ്. വ്യാഴാച വൈകുന്നേരം മുതല്‍ വടക്കു പടിഞ്ഞാറന്‍ കാറ്റ് ഒമാന് മുകളിലൂടെ വീശുവാന്‍ സാധ്യതയുണ്ടെന്നാണ് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ(സിഎഎ)(Civil Aviation Authority) അറിയിപ്പ്.

ഈ കാലാവസ്ഥ കുറച്ചു ദിവസത്തേക്ക് തുടരുമെന്നും സി.എ.എ യുടെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്. ഇതുമൂലം കാലാവസ്ഥ സാധാരണ അന്തരീക്ഷ ഊഷ്മാവില്‍ (5 മുതല്‍ 8 ° C വരെ) ഇടയില്‍ കുറവുണ്ടാകും. കൂടാതെ രാജ്യത്തിന്റെ തീരപ്രദേശങ്ങളിലും പടിഞ്ഞാറന്‍ മുസന്ദം തീരപ്രദേശങ്ങളിലും 2 മുതല്‍ 4 മീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാലകളോടുകൂടി കടല്‍ പ്രക്ഷുബ്ധമാകുവാനും സാധ്യത ഉള്ളതായി സി.എ.എ യുടെ അറിയിപ്പില്‍ പറയുന്നു.

തുറസ്സായ സ്ഥലങ്ങളിലും മരുഭൂമികളിലും പൊടിക്കാറ്റ് ഉയരുന്നതുമൂലം താഴ്ന്നതും മോശമായതുമായ ദൃശ്യപരത നിലനില്‍ക്കുമെന്നും മുന്നറിയിപ്പില്‍ സൂചിപ്പിക്കുന്നു. എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും പ്രത്യേകിച്ച് മത്സ്യത്തൊഴിലാളികളും വാഹനമോടിക്കുന്നവരും മുന്‍കരുതല്‍ എടുക്കണമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി നിര്‍ദേശിക്കുന്നു.