ഈ വഴി പോകുന്ന വാഹനങ്ങളെ കിഴക്കന്‍ മലീഹ റോഡിലേക്ക് പോകുന്ന അൽ സിയൂദ് സബർബ് ടണലിലൂടെ തിരിച്ചുവിടും.
അബുദാബി: ഇത്തിഹാദ് റെയിലിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഷാർജയിലെ റോഡില്‍ ഗതാഗത നിയന്ത്രണം. ഊര്‍ജ, അടിസ്ഥാന സൗകര്യ വികസന മന്ത്രാലയമാണ് ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചത്. യൂനിവേഴ്സിറ്റി റോഡ്, ഷാർജയിലേക്കുള്ള അൽ ബാദി പാലത്തിലെ ഡിസ്ട്രിബ്യൂട്ടർ റോഡ് എന്നിവിടങ്ങളിലാണ് ശനിയാഴ്ച രാത്രി 12 മുതൽ തിങ്കളാഴ്ച രാവിലെ 11വരെയാണ് ഗതാഗതം നിയന്ത്രിക്കുന്നത്.
ഇതുവഴി വരുന്ന വാഹനങ്ങളെ കിഴക്കന്‍ മലീഹ റോഡിലേക്ക് പോകുന്ന അൽ സിയൂദ് സബർബ് ടണലിലൂടെ തിരിച്ചുവിടും. അതിനാല്‍ ഗതാഗത തടസ്സം കാര്യമായി അനുഭവപ്പെടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ഇത്തിഹാദ് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് 2026ൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെയിൽ, സ്റ്റേഷൻ നിർമാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നിലവിൽ രണ്ട് സ്റ്റേഷനുകൾ അടുത്ത വർഷം പ്രവർത്തനം തുടങ്ങുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എല്ലാ എമിറേറ്റുകളുമായും ബന്ധിപ്പിക്കുന്ന റെയിൽ പദ്ധതി അടുത്ത ഘട്ടത്തിൽ മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ആലോചന.
