മസ്കറ്റ്: നിലവിൽ ഒമാനിൽ  പ്രാബല്യത്തിലുള്ള രാത്രികാല  യാത്രാ വിലക്കിന് നാളെ  ഏപ്രിൽ എട്ട് മുതൽ താൽക്കാലികമായി ഒമാൻ സുപ്രിം കമ്മറ്റി ഇളവ് നൽകി.രാത്രികാല  യാത്രാ  വിലക്കിന്  താൽക്കാലികമായി അനുവദിച്ചിരിക്കുന്ന  ഇളവ്   റമദാന്റെ ആദ്യ ദിവസം വരെ  തുടരും.

അതേ  സമയം  വ്യാപാര സ്ഥാപനങ്ങൾക്ക്  പ്രവർത്തനാനുമതി ഉണ്ടാകില്ല  എന്ന് സുപ്രീംകമ്മിറ്റി  പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു വെന്നും  ഒമാൻ ന്യൂസ് ഏജൻസി അറിയിച്ചു.