ഒമാനിലെ അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലായിരുന്നു സംഭവം. പിടിയിലായ പ്രവാസികളുടെ പക്കല്‍ നിന്ന് വിവിധയിനം പുകയില ഉത്പന്നങ്ങള്‍, സിഗിരറ്റുകള്‍, മദ്യം എന്നിവയാണ് പിടിച്ചെടുത്തതെന്ന് അല്‍ ദാഖിലിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് അറിയിച്ചു. 

മസ്‍കത്ത്: വന്‍മദ്യ ശേഖരവും പുകയില ഉത്പന്നങ്ങളുമായി 10 പ്രവാസികള്‍ ഒമാനില്‍ പൊലീസിന്റെ പിടിയിലായി. കള്ളക്കടത്തിനൊപ്പം രാജ്യത്തെ തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ചതിനും ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‍തതായി റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

ഒമാനിലെ അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലായിരുന്നു സംഭവം. പിടിയിലായ പ്രവാസികളുടെ പക്കല്‍ നിന്ന് വിവിധയിനം പുകയില ഉത്പന്നങ്ങള്‍, സിഗിരറ്റുകള്‍, മദ്യം എന്നിവയാണ് പിടിച്ചെടുത്തതെന്ന് അല്‍ ദാഖിലിയ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് അറിയിച്ചു. പിടിയിലായവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. ഇവര്‍ക്കെതിരെ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായും പൊലീസ് അറിയിച്ചു.