Asianet News MalayalamAsianet News Malayalam

ബിഗ് ടിക്കറ്റിലൂടെ 40 കോടിയുടെ സമ്മാനം തേടിയെത്തിയത് ഇങ്ങനെ; വിജയകഥ പങ്കുവെച്ച് പ്രവാസികള്‍

ബിഗ് ടിക്കറ്റ് നറുക്കെടുപ്പുകളില്‍ പങ്കെടുക്കുന്നതിനായി ഇവര്‍ ഒരു വാട്‌സാപ്പ് ഗ്രൂപ്പ് തുടങ്ങിയിരുന്നു. ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ്, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവാസികളായ ഇവര്‍ നിലവില്‍ ദുബൈയില്‍ താമസിച്ച് വരികയാണ്.

ten expats shared AED 20 million in Big Ticket draw
Author
Abu Dhabi - United Arab Emirates, First Published Jul 25, 2021, 6:46 PM IST

അബുദാബി: ബിഗ് ടിക്കറ്റിന്‍റെ 229-ാമത് സീരീസ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ രണ്ട് കോടി ദിര്‍ഹം (40 കോടിയോളം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി 10 പ്രവാസികള്‍. 2021 ജൂലൈ മൂന്നിന് നടന്ന ബിഗ് ടിക്കറ്റിന്റെ മൈറ്റി 20 മില്യന്‍ നറുക്കെടുപ്പില്‍ ഇന്ത്യക്കാരനായ രഞ്ജിത്ത് സോമരാജനാണ് വിജയിയായത്. ഒമ്പത് സഹപ്രവര്‍ത്തകരുമായി ചേര്‍ന്നാണ് രഞ്ജിത്ത് ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്. 

ഒരേ ഹോട്ടലില്‍ രഞ്ജിത്തിനൊപ്പം ജോലി ചെയ്യുന്നവരാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വിജയിച്ച സംഘത്തിലെ എല്ലാവരും. ബിഗ് ടിക്കറ്റ് നറുക്കെടുപ്പുകളില്‍ പങ്കെടുക്കുന്നതിനായി ഇവര്‍ ഒരു വാട്‌സാപ്പ് ഗ്രൂപ്പ് തുടങ്ങിയിരുന്നു. ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ്, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവാസികളായ ഇവര്‍ നിലവില്‍ ദുബൈയില്‍ താമസിച്ച് വരികയാണ്. സംഘത്തിലെ ആറുപേര്‍ വാലറ്റ് പാര്‍ക്കിങ് അസിസ്റ്റന്റുമാരായി ജോലി ചെയ്യുകയാണ്. ഒരാള്‍ ഹോട്ടലിലെ ഡ്രൈവറും മറ്റൊരാള്‍ ഹോട്ടലിലെ ലോണ്ടറി സര്‍വീസില്‍ പ്രവര്‍ത്തിക്കുകയുമാണ്. സംഘത്തിലെ രണ്ടുപേര്‍ സെക്യൂരിറ്റി ജീവനക്കാരാണ്. ഓരോരുത്തരും ദിര്‍ഹം വീതം ചെലവഴിച്ചാണ് ബൈ ടു ഗെറ്റ് വണ്‍ പ്രൊമോഷനിലൂടെ ടിക്കറ്റ് വാങ്ങിയത്.

വിജയികളിലൊരാളായ ബംഗ്ലാദേശ് സ്വദേശി ബുള്‍ ബുള്‍(38) ഹോട്ടലിലെ സേഫ്റ്റി ആന്‍ഡ് സെക്ൂരിഫ്ഫി ഓഫീസറായി പ്രവര്‍ത്തിക്കുകയാണ്. ഇതെന്റെ ആദ്യത്തെ ബിഗ് ടിക്കറ്റ് പര്‍ച്ചേസാണ്. ഞാന്‍ ബിഗ് ടിക്കറ്റില്‍ പങ്കെടുക്കാന്‍ കാരണമായത് എന്റെ സുഹൃത്താണ്. രഞ്ജിത്ത് എന്നെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയതോടെ ടിക്കറ്റ് വാങ്ങാനുള്ള പണത്തിലെ ഒരു വിഹിതം നല്‍കിയെങ്കിലും ഭാഗ്യത്തില്‍ വിശ്വാസമില്ലാതിരുന്നതിനാല്‍ ആ തുക പാഴാക്കി എന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. ബിഗ് ടിക്കറ്റ് തത്സമയ നറുക്കെടുപ്പ് നടക്കുമ്പോള്‍ ഞാന്‍ ഡ്യൂട്ടിയിലായിരുന്നു. വാട്‌സാപ്പ് ഗ്രൂപ്പില്‍ നിരവധി സന്ദേശങ്ങള്‍ വരുന്നത് കണ്ട് നോക്കിയപ്പോള്‍ 20 മില്യന്‍ ദിര്‍ഹത്തിന്റെ സമ്മാനം നേടിയതായുള്ള രഞ്ജിത്തിന്റെ മെസേജ് കണ്ടു. ആദ്യം അതൊരു തമാശയാണെന്നാണ് കരുതിയത്. തുടര്‍ന്ന് ഓണ്‍ലൈനില്‍ പരിശോധിച്ചപ്പോള്‍ സത്യമാണെന്ന് മനസ്സിലായി. ഉടന്‍ തന്നെ വീട്ടിലുള്ള ഭാര്യയെ സമ്മാനവിവരം അറിയിക്കാന്‍ വിളിച്ചെങ്കിലും ഇതുവരെ അവള്‍ക്കും വിശ്വാസമായിട്ടില്ല ബുള്‍ ബുള്‍ ബിഗ് ടിക്കറ്റ് പ്രതിനിധികളോട് പറഞ്ഞു. 

ten expats shared AED 20 million in Big Ticket draw

വാലറ്റ് പാര്‍ക്കിങ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന നേപ്പാള്‍ സ്വദേശിയായ 31കാരന്‍ ഉത്തം കുമാറാണ് സമ്മാനത്തുക പങ്കുവെക്കുന്ന മറ്റൊരാള്‍. 2015 മുതല്‍ ദുബൈയില്‍ താമസിക്കുന്ന ഉത്തം കുമാര്‍ 2017 മുതല്‍ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുക്കുന്നുണ്ട്. എല്ലാ ദിവസവും ചുട്ടുപൊള്ളുന്ന വെയിലില്‍ ജോലി ചെയ്യുന്നയാളാണ് താനെന്നും ജീവിതം മാറ്റി മറിക്കുന്ന ബിഗ് ടിക്കറ്റിന്റെ സമ്മാനം തനിക്ക് വളരെ വലുതാണെന്നും അദ്ദേഹം ബിഗ് ടിക്കറ്റ് പ്രതിനിധികളോട് സംസാരിക്കുന്നതിനിടെ പറഞ്ഞു. പല ഗ്രൂപ്പുകളോടൊപ്പവും ഞാന്‍ ബിഗ് ടിക്കറ്റ് വാങ്ങിയിട്ടുണ്ട്. അടുത്തിടെയാണ് രഞ്ജിത്തിനൊപ്പം ചേര്‍ന്ന് ടിക്കറ്റ് വാങ്ങാന്‍ തുടങ്ങിയത്. ഞാന്‍ ഇനി 20 വര്‍ഷം കൂടി ജോലി ചെയ്താലും എന്റെ നിലവിലെ ശമ്പളം അനുസരിച്ച്  രണ്ട് മില്യന്‍ ദിര്‍ഹം സമ്പാദിക്കാന്‍ എനിക്കാകില്ല. ഈ തുക ബുദ്ധിപരമായി ചെലവഴിക്കണമെന്നാണ് തീരുമാനം ഉത്തം കുമാര്‍ പറഞ്ഞു.

2007 മുതല്‍ ദുബൈയില്‍ താമസിക്കുന്ന ഇറാനില്‍ നിന്നുള്ള 38കാരന്‍ മുഹമ്മദ് മുസ്തഫയാണ് ബിഗ് ടിക്കറ്റിന്റെ കഴിഞ്ഞ നറുക്കെടുപ്പിലെ ഒന്നാം സമ്മാന തുക പങ്കിടുന്നതില്‍ ഒരാള്‍. അടുത്തിടെയാണ് രഞ്ജിത്ത് ജോലി ചെയ്യുന്ന അതേ ഹോട്ടലില്‍ മുഹമ്മദ് ജോലിക്കെത്തിയത്. എന്നാല്‍ രഞ്ജിത്തിനെ വ്യക്തിപരമായി അറിയില്ല. ടിക്കറ്റ് വാങ്ങാനായി ഒരാളെ കൂടി വേണ്ടി വന്നപ്പോള്‍ സുഹൃത്തായ മനിഷ് കുമാര്‍ പറഞ്ഞിട്ടാണ് മുഹമ്മദ് ഗ്രൂപ്പില്‍ ചേര്‍ന്നത്. ബിഗ് ടിക്കറ്റ് ലൈവ് നറുക്കെടുപ്പില്‍ ആരുടെ പേരിലാണ് തങ്ങളുടെ ടിക്കറ്റ് രജിസ്റ്റര്‍ ചെയ്തതെന്ന് അറിയാത്തതിനാല്‍ സമ്മാനത്തുക വെറുതെ നോക്കി ഉറങ്ങാന്‍ കിടന്നെന്നും  ഉറക്കത്തിനിടെ സുഹൃത്ത് മനീഷ് വിളിച്ച് സമ്മാനാര്‍ഹമായ വിവരം അറിയിക്കുകയായിരുന്നെന്നും മുഹമ്മദ് പറഞ്ഞു. വിശ്വാസിക്കാനായില്ല. ഉടന്‍ തന്നെ വാട്‌സാപ്പ് ഗ്രൂപ്പ് പരിശോധിച്ചു. സന്തോഷം അടക്കാനായില്ല. പിറ്റേന്ന് തന്നെ രഞ്ജിത്തിനെ കണ്ടു സന്തോഷം പങ്കുവെച്ചു. ഇറാനിലേക്ക് മടങ്ങി സ്വന്തമായി ഒരു ബിസിനസ് തുടങ്ങാനാണ് മുഹമ്മദ് മുസ്തഫയുടെ ആഗ്രഹം.

ഇന്ത്യക്കാരനായ 31 വയസ്സുള്ള മീഷ് കുമാറാണ് മറ്റൊരു വിജയി. കഴിഞ്ഞ നാലു വര്‍ഷമായി വാലറ്റ് പാര്‍ക്കിങ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന ഇദ്ദേഹം ദുബൈയിലാണ് താമസിക്കുന്നത്. കൊവിഡ് പ്രതിസന്ധി മൂലം 2020ല്‍ മനീഷിന്റെ ശമ്പളം വെട്ടിച്ചുരുക്കി, വര്‍ഷാവസാനത്തോടെ ജോലിയും അവസാനിപ്പിക്കേണ്ടി വന്നു. സമ്മാനത്തുക കൊണ്ട് തനിക്കും മാതാപിതാക്കള്‍ക്കും താമസിക്കാന്‍ ഒരു വീട് പണിയണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ നിന്നുള്ള 26കാരനായ നാഗരാജ് ആണ് ബിഗ് ടിക്കറ്റിലെ മറ്റൊരു വിജയി. ഒരു വര്‍ഷത്തോളം ജോലി അന്വേഷിച്ച് നടന്ന ശേഷം മൂന്നു വര്‍ഷം മുമ്പാണ് നാഗരാജ് ദുബൈയിലെത്തിയത്. നറുക്കെടുപ്പ് വിജയിയെ പ്രഖ്യാപിച്ച ഉടന്‍ രഞ്ജിത്ത് തന്നെ വിളിച്ചു. വളരെയധികം സന്തോഷമുണ്ടെന്നും ബിഗ് ടിക്കറ്റ് തന്റെ ജീവിതം മാറ്റി മറിച്ചെന്നും നാഗരാജ് പ്രതികരിച്ചു.

എട്ടുവര്‍ഷമായി ദുബൈയില്‍ താമസിക്കുന്ന 43കാരനായ നേപ്പാള്‍ സ്വദേശി രബീന്ദ്ര രാമഭട്ട് ആണ് ബിഗ് ടിക്കറ്റിന്റെ ഒന്നാം സമ്മാനത്തുക പങ്കിട്ടെടുക്കുന്ന അടുത്ത ഭാഗ്യശാലി. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് അദ്ദേഹം. 2014 മുതല്‍ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുക്കുന്നുണ്ട്. മൂന്ന് വര്‍ഷത്തിന് ശേഷം ബിഗ് ടിക്കറ്റില്‍ പങ്കെടുക്കുന്നത് നിര്‍ത്തിയെങ്കിലും 2019ല്‍ വീണ്ടും തുടങ്ങി. സഹപ്രവര്‍ത്തകരോടൊപ്പം ഈ വര്‍ഷമാണ് ഗ്രൂപ്പില്‍ ചേര്‍ന്നത്. വിജയിച്ച വിവരം രഞ്ജിത്ത് വഴി അറിഞ്ഞ ഉടന്‍ ഭാര്യയെയും മക്കളെയും ഫോണ്‍ വിളിച്ചു. ജോലി രാജിവെച്ച് നാട്ടിലേക്ക് മടങ്ങി കുടുംബത്തിനൊപ്പം ജീവിക്കണം  സന്തോഷം പങ്കുവെച്ചുകൊണ്ട് രബീന്ദ്ര ബിഗ് ടിക്കറ്റ് പ്രതിനിധികളോട് സംസാരിച്ചു. 

ten expats shared AED 20 million in Big Ticket draw

ഇന്ത്ക്കാരനായ 39 വയസ്സുള്ള ദിര്‍ഷാദ് അഹമ്മദാണ് വിജയിച്ച സംഘത്തിലെ അവസാനത്തെയാള്‍. 2010 മുതല്‍ ദുബൈയില്‍ താമസിക്കുന്ന ദിര്‍ഷാദ് വാട്‌സാപ്പ് ഗ്രൂപ്പിന്റെ സ്ഥാപകരായ നാല് അംഗങ്ങള്‍ക്കൊപ്പമാണ് ബിഗ് ടിക്കറ്റില്‍ പങ്കെടുത്തുകൊണ്ടിരുന്നത്. പത്തുപേരുടെ ഗ്രൂപ്പായി ഇത് മാറുന്നതിന് മുമ്പായിരുന്നു ദില്‍ഷാദ് സംഘത്തിനൊപ്പം ചേര്‍ന്നത്. ബിഗ് ടിക്കറ്റില്‍ വിജയിച്ചാല്‍ എന്റെ കുടുംബത്തിന്റെ ജീവിതം ഒരിക്കലും പഴയത് പോലെയാകില്ലെന്ന് ഉറപ്പുണ്ടായിരുന്നു അദ്ദേഹം ബിഗ് ടിക്കറ്റ് പ്രതിനിധിയോട് പറഞ്ഞു. 

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ 10 കുടുംബങ്ങളുടെ ജീവിതത്തിലാണ് വലിയ മാറ്റങ്ങള്‍ ഉണ്ടാകാന്‍ പോകുന്നത്. 10 പേര്‍ കോടീശ്വരന്മാരായി. അടുത്ത തവണ ഭാഗ്യം നിങ്ങള്‍ക്കൊപ്പമാകാം. എത്രയും വേഗം ബിഗ് ടിക്കറ്റിന്റെ 230-ാമത് സീരീസ് നറുക്കെടുപ്പില്‍ പങ്കെടുത്ത് 15 മില്യന്‍ ദിര്‍ഹം സ്വന്തമാക്കൂ. ഓഗസ്റ്റ് മൂന്നിന് നടക്കുന്ന നറുക്കെടുപ്പില്‍ വിജയികളെ പ്രഖ്യാപിക്കും.
 

Follow Us:
Download App:
  • android
  • ios