രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 66661 ആയതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.

മസ്കറ്റ്: ഒമാനില്‍ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് പത്തു പേര്‍ മരിച്ചു. രാജ്യത്തെ മരണസംഖ്യ 318 ആയി ഉയര്‍ന്നു. ഇന്ന് 1157 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 933 പേര്‍ ഒമാന്‍ സ്വദേശികളാണ്. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 66661 ആയതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. 44004 പേര്‍ക്ക് രോഗമുക്തി ലഭിച്ചതായും മന്ത്രാലയത്തിന്‍റെ അറിയിപ്പില്‍ പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ദോഫാറില്‍ കനത്ത മഴ; വാഹനങ്ങളില്‍ കുടുങ്ങിയ മൂന്ന് പേരെ രക്ഷപ്പെടുത്തി