ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ, സ്‌പൈസ്‌ജെറ്റ്, ഇന്‍ഡിഗോ ഉള്‍പ്പെടെയുള്ള വിമാനങ്ങള്‍ ടെര്‍മിനല്‍ ഒന്നില്‍ നിന്ന് പുറപ്പെടും.

ദുബൈ: പതിനഞ്ച് മാസങ്ങള്‍ക്ക് ശേഷം ദുബൈ വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്ന് ഇന്നുമുതല്‍ തുറക്കും. കഴിഞ്ഞ ദിവസങ്ങളില്‍ മറ്റ് ടെര്‍മിനലുകളില്‍ നിന്ന് പുറപ്പെട്ടിരുന്ന വിമാനങ്ങള്‍ ഇന്ന് മുതല്‍ ടെര്‍മിനല്‍ ഒന്നില്‍ നിന്ന് സര്‍വീസ് നടത്തും. 

ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ, സ്‌പൈസ്‌ജെറ്റ്, ഇന്‍ഡിഗോ ഉള്‍പ്പെടെയുള്ള വിമാനങ്ങള്‍ ടെര്‍മിനല്‍ ഒന്നില്‍ നിന്ന് പുറപ്പെടും. എന്നാല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടെര്‍മിനല്‍ രണ്ടില്‍ നിന്ന് സര്‍വീസ് തുടരും. യാത്ര പുറപ്പെടുന്നതിന് മുമ്പ് ടെര്‍മിനല്‍ ഉറപ്പാക്കണമെന്ന് എയര്‍ലൈനുകള്‍ അറിയിച്ചു. ടെര്‍മിനല്‍ ഒന്നിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളും ഇന്ന് മുതല്‍ പ്രവര്‍ത്തിക്കും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona