Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയിൽ 10 ഭീകരര്‍ അറസ്റ്റില്‍; സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തു

സുരക്ഷാകാരണങ്ങളാൽ വ്യക്തികളുടെ പേരോ മറ്റു വിവരങ്ങളോ ബന്ധപ്പെട്ടവർ പുറത്തുവിട്ടിട്ടില്ല. പിടിയിലായ 10ൽ മൂന്ന് പേർ മൂന്ന് വർഷം മുമ്പ് ഇറാനിൽ നിന്ന് പരിശീലനം നേടി വന്നവരാണ്. മറ്റുള്ളവർ സംഘത്തിൽ ചേർന്ന് വിവിധ തീവ്രവാദ ദൗത്യങ്ങൾ ഏറ്റെടുത്തവരാണ്

terrorists arrested in saudi arabia
Author
Riyadh Saudi Arabia, First Published Sep 30, 2020, 12:08 AM IST

റിയാദ്: സൗദി അറേബ്യയിൽ 10 പേരടങ്ങുന്ന ഭീകര സംഘം പിടിയിൽ. ദീർഘകാലത്തെ നിരീക്ഷണത്തിന് ശേഷം ഈ മാസം 22ന് പിടികൂടിയ സംഘത്തെക്കുറിച്ച് 28ന് രാത്രിയാണ് ദേശസുരക്ഷ വകുപ്പ് വാർത്ത പുറത്തുവിട്ടത്. സുരക്ഷാകാരണങ്ങളാൽ വ്യക്തികളുടെ പേരോ മറ്റു വിവരങ്ങളോ ബന്ധപ്പെട്ടവർ പുറത്തുവിട്ടിട്ടില്ല.

പിടിയിലായ 10ൽ മൂന്ന് പേർ മൂന്ന് വർഷം മുമ്പ് ഇറാനിൽ നിന്ന് പരിശീലനം നേടി വന്നവരാണ്. മറ്റുള്ളവർ സംഘത്തിൽ ചേർന്ന് വിവിധ തീവ്രവാദ ദൗത്യങ്ങൾ ഏറ്റെടുത്തവരാണ്. ഒരു വീട്, കൃഷിയിടം എന്നിവ ഇവർ ആസ്ഥാനമായി സ്വീകരിച്ചിരുന്നു.

സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും ഉൾപ്പെടെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന 30തോളം ഇനങ്ങൾ ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

കലാഷ്‌നികോവ് മെഷീൻ ഗൺ, ചാരപ്രവർത്തനത്തിനുള്ള നൂതന ഉപകാരങ്ങൾ, ജി 3 ഗൺ, സ്‌നിപ്പർ റൈഫിൾ, വയർലസ് ഉപകരണങ്ങൾ, വിവിധയിനം കത്തികൾ, ലാപ്ടോപ്പ്, മെമ്മറി കാർഡുകൾ, മാപ്പുകൾ തുടങ്ങിയവ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.

Follow Us:
Download App:
  • android
  • ios