Asianet News MalayalamAsianet News Malayalam

വിമാനത്താവളങ്ങളിലെ പി.സി.ആര്‍ പരിശോധന; ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് തനിമ കുവൈത്ത്

ഏകദേശം 7500 രൂപ മുടക്കി, യാത്രയുടെ 72 മണിക്കൂറിനുള്ളിൽ പരിശോധന നടത്തി കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്ന പ്രവാസികളിൽ നിന്നും വീണ്ടും പണം ഈടാക്കി പരിശോധന നടത്തുന്ന സര്‍ക്കാറിന്റെ ഇരട്ടത്താപ്പ്  അവസാനിപ്പിക്കണമെന്നാണ് ആവശ്യം

thanima kuwait demands withdrawal of pcr tests at airports
Author
Kuwait City, First Published Feb 25, 2021, 11:21 PM IST

കുവൈറ്റ് സിറ്റി: സകലതും നഷ്ടപ്പെട്ട് നാട്ടിലേക്ക് എത്തുന്ന പ്രവാസികൾക്ക് ഇരുട്ടടിയായി വിമാനത്താവളങ്ങളില്‍ ഏർപ്പെടുത്തിയിരിക്കുന്ന പി.സി.ആര്‍ പരിശോധന എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് തനിമ കുവൈറ്റ് ആവശ്യപ്പെട്ടു. ഏകദേശം 7500 രൂപ മുടക്കി, യാത്രയുടെ 72 മണിക്കൂറിനുള്ളിൽ പരിശോധന നടത്തി കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്ന പ്രവാസികളിൽ നിന്നും വീണ്ടും പണം ഈടാക്കി പരിശോധന നടത്തുന്ന സര്‍ക്കാറിന്റെ ഇരട്ടത്താപ്പ്  അവസാനിപ്പിക്കണമെന്ന് തനിമ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിൽ ജനറൽ കൺവീനർ ബാബുജി ബത്തേരി, കൺവീനർ കെഷജു പള്ളിപ്പുറം, സെക്രട്ടറി ഫ്രെഡി ഫ്രാൻസിസ്, ഫിനാൻസ് കൺവീനർ ജോജിമോൻ തോമസ് എന്നിവർ സംയുക്തമായി ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios