അബുദാബി: 2020ന്റെ അവസാന ദിവസങ്ങളിലേക്ക് കടക്കവേ കൂടുതല്‍ ഉപഭോക്താക്കളുടെ സ്വപ്‍നങ്ങള്‍ സാക്ഷാത്കരിക്കാന്‍  കൂടുതല്‍ അവസരങ്ങളൊരുക്കുകയാണ് അബുദാബി ബിഗ്‍ടിക്കറ്റ്. സമ്മാനത്തുക വര്‍ദ്ധിപ്പിച്ചും കൂടുതല്‍ പേര്‍ക്ക് കോടീശ്വരന്മാരാവാന്‍ അവസരമൊരുക്കുകയുമാണ് ഇത്തവണ. രണ്ട് കോടി ദിര്‍ഹം ഗ്രാന്റ് പ്രൈസ് നല്‍കുന്ന 'മൈറ്റി 20 മില്യന്‍' നറുക്കെടുപ്പാണ് അടുത്തമാസം വരാനിരിക്കുന്നത്.

ഡിസംബര്‍ മാസത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്ന 223-ാം സീരീസ് നറുക്കെടുപ്പില്‍ ബിഗ് ടിക്കറ്റിലെ എക്കാലത്തെയും വലിയ സമ്മാനത്തുകയായ രണ്ട് കോടി ദിര്‍ഹമാണ് (40 കോടിയിലധികം ഇന്ത്യന്‍ രൂപ) ഗ്രാന്റ് പ്രൈസ്. ഗള്‍ഫ് മേഖലയിലാകെത്തന്നെ ഇത്ര വലിയ തുകയുടെ സമ്മാനം ആദ്യമായിട്ടായിരിക്കും നല്‍കാന്‍ പോകുന്നതെന്നും ബിഗ് ടിക്കറ്റ് അധികൃതര്‍ പറയുന്നു. 30 ലക്ഷം ദിര്‍ഹമാണ് (ആറ് കോടിയിലധികം ഇന്ത്യന്‍ രൂപ) രണ്ടാം സമ്മാനം. 10 ലക്ഷം ദിര്‍ഹമാണ് (രണ്ട് കോടിയോളം ഇന്ത്യന്‍ രൂപ) മൂന്നാം സമ്മാനം. ഇതിന് പുറമെ ഒരു ലക്ഷം ദിര്‍ഹം, 80,000 ദിര്‍ഹം, 60,000 ദിര്‍ഹം, 40,000 ദിര്‍ഹം എന്നിങ്ങനെയുള്ള സമ്മാനങ്ങളും യഥാക്രമം നാല് മുതല്‍ ഏഴ് വരെയുള്ള സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് ലഭിക്കും. 

കോടികളുടെ ക്യഷ് പ്രൈസിന് പുറമെ ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ സീരീസില്‍ റേഞ്ച് റോവര്‍ വേലാര്‍ എസ്.പി 250 കാറും ഭാഗ്യവാന്മാരെ കാത്തിരിക്കുന്നു. നികുതികളുള്‍പ്പെടെ 500 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് തികച്ചും സൗജന്യമായി ലഭിക്കും. ബിഗ് ടിക്കറ്റ് വെബ്സൈറ്റായ www.bigticket.ae വഴിയോ അല്ലെങ്കില്‍ അബുദാബി, അല്‍ ഐന്‍ വിമാനത്താവളങ്ങളിലുള്ള കൗണ്ടറുകള്‍ വഴിയോ ടിക്കറ്റുകള്‍ സ്വന്തമാക്കാം.

ഡിസംബര്‍ ഒന്നു മുതല്‍ 31 വരെയാണ് അടുത്ത ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ വാങ്ങാനുള്ള സമയം. 2021 ജനുവരി മൂന്നിന് യുഎഇ സമയം വൈകുന്നേരം ഏഴ് മണിക്കായിരിക്കും നറുക്കെടുപ്പ്. ബിഗ് ടിക്കറ്റിന്റെ ഫേസ്‍ബുക്ക്, യുട്യൂബ് പേജുകള്‍ വഴി ഇത് തത്സമയം സംപ്രേക്ഷണം ചെയ്യും. 

സോഷ്യല്‍ മീഡിയ വഴിയും സമ്മാനങ്ങള്‍
നറുക്കെടുപ്പിലെ സമ്മാനങ്ങള്‍ക്ക് പുറമെ ഡിസംബര്‍ മാസത്തിലുടനീളം ബിഗ് ടിക്കറ്റിന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴി നടക്കുന്ന വിവിധ ആക്ടിവിറ്റികളിലൂടെയും നിരവധി സമ്മാനങ്ങള്‍ കാത്തിരിക്കുന്നു. ഉപഭോക്താക്കള്‍ക്കായി സംഘടിപ്പിക്കപ്പെടുന്ന ഇത്തരം പരിപാടികളില്‍ പങ്കെടുത്തും സമ്മാനങ്ങള്‍ സ്വന്തമാക്കാം. ഇതിന് പുറമെ ഡിസംബര്‍ മൂന്നിന് നടക്കാനിരിക്കുന്ന നറുക്കെടുപ്പിന്റെ തത്സമയ സംപ്രേക്ഷണത്തിനിടെ അവതാരകരായ റിച്ചാര്‍ഡും ബുഷ്റയും പ്രേക്ഷകര്‍ക്കായുള്ള വിവിധ ഗെയിമുകളും പ്രഖ്യാപിക്കും. ഇതില്‍ വിജയിക്കുന്നവര്‍ക്കും ക്യാഷ് പ്രെയിസുകള്‍, ടാബ്‍ലറ്റുകള്‍, മൊബൈല്‍ ഫോണുകള്‍, ബ്ലൂടൂത്ത് സ്‍പീക്കറുകള്‍, അടുത്ത നറുക്കെടുപ്പിലേക്കുള്ള ഫ്രീ ടിക്കറ്റുകള്‍ എന്നിവയടക്കം നിരവധി സമ്മാനങ്ങളാണ് ബിഗ് ടിക്കറ്റ് സംഘാടകര്‍ നല്‍കുന്നത്