യു.എ.ഇ ലോട്ടറിയുടെ ഒന്നാം വാർഷികത്തിൽ ശ്രദ്ധേയമായ മാറ്റം. ഇനി മുതൽ ഓരോ ആഴ്ച്ചയും ഡ്രോകൾ. സമ്മാനം നേടാൻ കൂടുതൽ അവസരം.
യു.എ.ഇ ലോട്ടറി “ലക്കി ഡേ ഡ്രോ” ഇനി മുതൽ ആഴ്ച്ചതോറും. ഗെയിം എൽ.എൽ.സി നടത്തുന്ന യു.എ.ഇ ലോട്ടറിയുടെ ഒന്നാം വാർഷികത്തിലാണ് പ്രഖ്യാപനം.
നവംബർ 29 മുതൽ ലക്കി ഡേ ഡ്രോ എല്ലാ ശനിയാഴ്ച്ചകളിലും രാത്രി 8.30-ന് (ജി.എസ്.ടി) നടക്കും. യു.എ.ഇ മുഴുവനുള്ള കളിക്കാർക്ക് ഇതിൽ പങ്കെടുക്കാം.
രണ്ടാം സമ്മാനത്തിലും വർധനയുണ്ട്. ഒരു മില്യൺ ദിർഹത്തിൽ നിന്നും 5 മില്യൺ ദിർഹമായി സമ്മാനത്തുക കൂട്ടി. പങ്കെടുക്കാനുള്ള നിയമങ്ങളിൽ വ്യത്യാസമില്ല. 50 ദിർഹമാണ് ടിക്കറ്റ് വില. സമ്മാനങ്ങൾ ചുവടെ.
- ഗ്രാൻഡ് പ്രൈസ് 30 മില്യൺ ദിർഹം
- രണ്ടാം സമ്മാനം 5 മില്യൺ ദിർഹം
- മൂന്നാം സമ്മാനം 100,000 ദിർഹം
- നാലാം സമ്മാനം 1,000 ദിർഹം
- അഞ്ചാം സമ്മാനം 100 ദിർഹം
ഇത് കൂടാതെ ഓട്ടോമാറ്റിക് ആയി ആഴ്ച്ചതോറും “ലക്കി ചാൻസ് റാഫിളി”ലും പങ്കെടുക്കാം. മൂന്നു ഗ്യാരണ്ടീഡ് വിജയികൾക്ക് ആഴ്ച്ചതോറും 100,000 ദിർഹം വീതം നേടാം.
“ഒന്നാം വാർഷികത്തിലും ഞങ്ങളുടെ ലക്ഷ്യം മാറുന്നില്ല – യു.എ.ഇ മുഴുവനുള്ള കളിക്കാർക്ക് സന്കോഷവും ജീവിതംതന്നെ മാറ്റിമറിക്കുന്ന അവസരങ്ങളും നൽകുക. പുതിയ മാറ്റങ്ങൾ കളിക്കാരുടെ നിർദേശങ്ങളും താൽപര്യങ്ങളും പരിഗണിച്ചാണ്. ഇനി മുതൽ എല്ലാ ശനിയാഴ്ച്ചയും ഒരാളുടെ ലക്കി ഡേ ആകും. അതാണ് ഈ നാഴികക്കല്ല് സ്പെഷ്യലാക്കുന്നത്.” – യു.എ.ഇ ലോട്ടറി കൊമേഴ്സ്യൽ ഗെയിമിങ് ഡയറക്ടർ സ്കോട്ട് ബർട്ടൺ പറഞ്ഞു.
യു.എ.ഇ മുഴുവനുള്ള കളിക്കാർ ആവേശത്തോടെ പങ്കെടുക്കുന്ന യു.എ.ഇ ലോട്ടറി ഇതുവരെ 100,000 വിജയികളെ സൃഷ്ടിച്ചു. സമ്മാനമായി 147 മില്യൺ ദിർഹം നൽകി.
പഴയ ഫോർമാറ്റിലുള്ള അവസാന ഡ്രോ നവംബർ 29-നായിരുന്നു. പുതിയ ടിക്കറ്റുകൾ ഇപ്പോൾ ലഭ്യമാണ്. ലക്കി ഡേ ഡ്രോ ടിക്കറ്റുകൾക്ക് സന്ദർശിക്കാം - www.theuaelottery.ae
