ഗൾഫ് രാജ്യങ്ങളിൽ വ്യാപകമായി വളർത്തുന്ന ഇനം ആടുകളാണ് സലാലി ആടുകൾ

റാസൽഖൈമ: യുഎഇയിലെ റാസൽഖൈമയിലുള്ള അൽ മനേയിൽ നടന്ന ലേലത്തിൽ ഒരു ആട് വിറ്റ് പോയത് 70,000 ദിർഹത്തിന്. ഇന്ത്യയിൽ 16 ലക്ഷം വില വരും. വെള്ളിയാഴ്ചയായിരുന്നു ലേലം നടന്നത്. സലാലി ഇനത്തിൽപ്പെട്ട ആടാണ് വിറ്റ് പേയത്. ​ഗൾഫ് രാജ്യങ്ങളിൽ വ്യാപകമായി വളർത്തുന്ന ഇനം ആടുകളാണ് സലാലി ആടുകൾ. ഒമാനിൽ നിന്നുമാണ് ഈ ആടുകളുടെ ഉത്ഭവം എന്ന് പറയാം. എങ്കിൽപ്പോലും യുഎഇയിലും കൂടുതലായി സലാലി ആടുകളെയാണ് വളർത്തിവരുന്നത്. 

ഈ ആടുകളുടെ ശരീര ഘടനയാണ് ഇതിനെ മറ്റ് ആടുകളിൽ നിന്നും വ്യത്യസ്തനാക്കുന്നത്. നിവർന്ന ചെവികൾ, നേരായ തല, വളഞ്ഞ വാൽ, വിവിധ വലുപ്പത്തിൽ ശരീരത്തിലുള്ള വൃത്താകൃതിയിലുള്ള പാറ്റേണുകൾ തുടങ്ങിയവയോടെയുള്ള ചെറിയ ഘടനയും മനോഹരമായ രൂപവുമാണ് സലാലി ആടുകളുടെ പ്രത്യേകത. രണ്ട് മാസം മുൻപ് ഒമാനിലുള്ള ബർക്കയിൽ അഞ്ച് ലക്ഷം രൂപയ്ക്കാണ് സലാലി ആടുകളെ ലേലത്തിൽ വിറ്റുപോയത്. സലാലയുടെ പ്രധാന പ്രത്യേകത സലാലി ആടുകൾ തന്നെയാണ്. ഇവയുടെ മാംസം വളരെ മൃദുവും രുചിയോറിയതുമാണ്. ഈ കാരണങ്ങൾ കൊണ്ടാണ് ഇവയെ വിലയേറിയതാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം