ഈ വര്‍ഷം തുടക്കം മുതല്‍ ലോക്ക് ചെയ്ത കാറുകളില്‍ അപകടകരമായ രീതിയില്‍ കണ്ടെത്തിയ 36 കുട്ടികളെ ലാന്‍ഡ് റെസക്യൂ സംഘം രക്ഷപ്പെടുത്തിയിട്ടുണ്ട്.

ദുബൈ: അടച്ചിട്ട വാഹനങ്ങളില്‍ കുട്ടികളെ ഒറ്റക്ക് ഇരുത്തി പുറത്തു പോകരുതെന്ന് മുന്നറിയിപ്പുമായി ദുബൈ പൊലീസ് ജനറല്‍ കമാന്‍ഡ്. വേനല്‍ക്കാലത്ത് ഉള്‍പ്പെടെ ഇത്തരത്തില്‍ ലോക്ക് ചെയ്ത വാഹനങ്ങളില്‍ കുട്ടികളെ ഒറ്റക്കിരുത്തുന്നത് പലപ്പോഴും അപകടത്തിന് ഇടയാക്കും. വേനല്‍ക്കാലത്ത് പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ 70 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയര്‍ന്നേക്കാം. 

ഈ വര്‍ഷം തുടക്കം മുതല്‍ ലോക്ക് ചെയ്ത കാറുകളില്‍ അപകടകരമായ രീതിയില്‍ കണ്ടെത്തിയ 36 കുട്ടികളെ ലാന്‍ഡ് റെസക്യൂ സംഘം രക്ഷപ്പെടുത്തിയിട്ടുണ്ട്. കുട്ടികളെ വാഹനങ്ങളില്‍ തനിച്ചാക്കി കുറച്ചു നേരത്തേക്ക് ആണെങ്കില്‍ പോലും പോകരുതെന്ന് മാതാപിതാക്കളോട് ദുബൈ പൊലീസ് ആവശ്യപ്പെട്ടു. കുട്ടികളുടെ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കാത്തത് ശിക്ഷാര്‍ഹമാണെന്നും പൊലീസ് ഓര്‍മ്മപ്പെടുത്തി. 

അതേസമയം വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് അബുദാബി പൊലീസും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വാഹനങ്ങളില്‍ കുട്ടികളെ ഒറ്റയ്ക്കാക്കി പോകരുത്. പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് കാറില്‍ ചൈല്‍ഡ് സീറ്റ് ഉണ്ടാകണമെന്നും പൊലീസ് അറിയിച്ചു. കുട്ടികളെ വാഹനങ്ങളുടെ മുന്‍സീറ്റിലിരുത്തി യാത്ര ചെയ്യുന്നത് ഗുരുതര കുറ്റമാണ്. 400 ദിര്‍ഹം പിഴയും ഡ്രൈവറുടെ ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ.

യുഎഇയില്‍ സ്വര്‍ണവില മൂന്ന് ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കില്‍

അനധികൃത മസാജ് സെന്ററുകള്‍ക്കെതിരെ ദുബൈയില്‍ പൊലീസ് നടപടി

ദുബൈ: അനധികൃത മസാജ് സെന്ററുകളുടെ പരസ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന 59 ലക്ഷം കാര്‍ഡുകള്‍ ദുബൈ പൊലീസ് അറിയിച്ചു. കഴിഞ്ഞ 15 മാസത്തിനിടെയാണ് ഇവ പിടിച്ചെടുത്തത്. അനധികൃതമായി മസാജ് സേവനം വാഗ്ദാനം ചെയ്‍ത 870 പേരെയാണ് കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളിലുമായി അറസ്റ്റ് ചെയ്‍തത്.

യുഎഇയിലെ കമ്പനി അക്കൗണ്ടില്‍ നിന്ന് 28 ലക്ഷം ദിര്‍ഹം മോഷ്‍ടിച്ചയാള്‍ പണം പിന്‍വലിക്കുന്നതിനിടെ അറസ്റ്റില്‍

അറസ്റ്റിയവരില്‍ 588 പേര്‍ക്കെതിരെ പൊതുമര്യാദകള്‍ ലംഘിച്ചതിനും 309 പേര്‍ക്കെതിരെ കാര്‍ഡുകള്‍ അച്ചടിച്ചതിനും വിതരണം ചെയ്‍തതിനുമാണ് നടപടി സ്വീകരിച്ചതെന്ന് പൊലീസ് അറിയിച്ചു. മസാജ് പരസ്യ കാര്‍ഡുകളില്‍ നല്‍കിയിരുന്ന ഫോണ്‍ നമ്പറുകള്‍ക്കെതിരെയും നടപടിയെടുത്തു. 919 ഫോണ്‍ കണക്ഷനുകളാണ് ഇത്തരത്തില്‍ അധികൃതര്‍ വിച്ഛേദിച്ചത്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന മസാജ് സെന്ററുകളുടെ സേവനം ഉപയോഗിക്കുന്നതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് പൊതുജനങ്ങള്‍ക്ക് പൊലീസ് മുന്നറിയിപ്പ് നല്‍കി.