താമസസ്ഥലത്ത് വെച്ച് രക്തസമ്മർദം ഉയർന്ന് അവശനിലായ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 

റിയാദ്: രക്തസമ്മർദം ഉയർന്ന് ഗുരുതര നിലയിൽ ആശുപത്രിയിൽ 10 ദിവസമായി ചികിത്സയിലിരുന്ന മലയാളി മരിച്ചു. റിയാദ് ശുമൈസി കിങ് സഊദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന തിരുവനന്തപുരം അണ്ടൂർക്കോണം സ്വദേശി പുതുവൽ പുത്തൻവീട്ടിൽ ഷിബു (48) ആണ് മരിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

താമസസ്ഥലത്ത് വെച്ച് രക്തസമ്മർദം ഉയർന്ന് അവശനിലായിലാവുകയായിരുന്നു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദീർഘകാലമായി റിയാദിൽ പ്രവാസിയായ ഷിബു ബത്ഹയിലെ ബഖാലയിൽ ജീവനക്കാരനായിരുന്നു. പരേതനായ അബ്ദുൽ മജീദിന്‍റെയും ലത്തീഫ നാഹൂറുമ്മയുടെയും മകനാണ് ഷിബു. ഭാര്യ: സമീറ, മക്കൾ: ഫാത്തിമ ഫസീല, മരുമകൻ: ഷാജിർ. സഹോദരങ്ങൾ: ഷാജി, ഷീബ. മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നിയമപരമായ നടപടിക്രമങ്ങൾ ഐ.സി.എഫ് വെൽഫെയർ ടീം ഇബ്രാഹിം കരീമിന്‍റെയും റസാഖ് വയൽക്കരയുടെയും നേതൃത്വത്തിൽ പൂർത്തിയാക്കി വരുന്നു.