ക്വറന്റീനിൽ  കഴിഞ്ഞിരുന്ന ഇവർ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി പ്രവർത്തിക്കാത്തതിനും താമസിച്ചിരുന്ന സ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതിനുമാണ്  പൊലീസ് അറസ്റ് ചെയ്തതെന്ന്  റോയൽ ഒമാൻ പോലീസ്

മസ്‍കത്ത്: ഒമാൻ സുപ്രീം കമ്മിറ്റിയുടെ തീരുമാനങ്ങൾ ലംഘിച്ചതിന് മൂന്ന് പേരെ റോയൽ ഒമാൻ പോലീസ് ഇന്ന് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. ബുറേമി ഗവര്‍ണറേറ്റിൽ നിന്നും രണ്ടു പേരെയും മസ്‍കത്ത് ഗവര്ണറേറ്റിൽ നിന്ന് ഒരാളെയുമാണ് റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തത്.

ക്വറന്റീനിൽ കഴിഞ്ഞിരുന്ന ഇവർ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി പ്രവർത്തിക്കാത്തതിനും താമസിച്ചിരുന്ന സ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതിനുമാണ് പൊലീസ് അറസ്റ് ചെയ്തതെന്ന് റോയൽ ഒമാൻ പോലീസിന്റെ അറിയിപ്പിൽ പറയുന്നു.