അമിത വേഗത്തിലായിരുന്ന ഒരു വാഹനം പെട്ടെന്ന് തിരിച്ചതാണ് അപകട കാരണമായതെന്ന് പൊലീസ് അറിയിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ മറ്റ് രണ്ട് കാറുകളെ ഇടിച്ചുതെറുപ്പിച്ച ശേഷം തലകീഴായി മറിഞ്ഞ് കറങ്ങിത്തിരിഞ്ഞു. 

അബുദാബി: മൂന്ന് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്വദേശി പൗരന് ഗുരുതര പരിക്ക്. ചൊവ്വാഴ്ചയാണ് അബുദാബി-അല്‍ഐന്‍ റോഡില്‍ മഖ്താ പാലത്തിന് സമീപം അപകടമുണ്ടായത്.

അമിത വേഗത്തിലായിരുന്ന ഒരു വാഹനം പെട്ടെന്ന് തിരിച്ചതാണ് അപകട കാരണമായതെന്ന് പൊലീസ് അറിയിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ മറ്റ് രണ്ട് കാറുകളെ ഇടിച്ചുതെറുപ്പിച്ച ശേഷം തലകീഴായി മറിഞ്ഞ് കറങ്ങിത്തിരിഞ്ഞു. റോഡരികിലെ ഒരു സൈന്‍ ബോര്‍ഡും ഇടിച്ചിട്ട ശേഷം റോഡിന് പുറത്തേക്ക് ഇടിച്ചുകയറി നില്‍ക്കുകയായിരുന്നു. അപകടങ്ങള്‍ ഒഴിവാക്കുന്നതിന് നിശ്ചിത വേഗതയില്‍ മാത്രം സുരക്ഷിതമായി വാഹനങ്ങള്‍ ഓടിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.