ഉച്ചയ്ക്ക് 1.20ന് പുറപ്പെടേണ്ട ഇൻഡിഗോ വിമാനം, മുന്നറിയിപ്പില്ലാതെ വൈകിയത് മണിക്കൂറുകൾ. വിമാനം വൈകുന്നത് സംബന്ധിച്ച് നേരത്തെ അറിയിച്ചിരുന്നില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു.

അബുദാബി: യാത്രക്കാരെ ദുരിതത്തിലാക്കി ഇൻഡിഗോ എയര്‍ലൈന്‍സ്. മുന്നറിയിപ്പില്ലാതെ സര്‍വീസ് വൈകിയതോടെ യാത്രരക്കാര്‍ വലഞ്ഞു. അബുദാബി-കണ്ണൂര്‍ ഇന്‍ഡിഗോ വിമാനമാണ് വൈകിയത്. ഇന്നലെ ഉച്ചയ്ക്ക് പ്രാദേശിക സമയം 1.20ന് പുറപ്പെടേണ്ടിയിരുന്ന 6ഇ 1434 വിമാനം നാല് മണിക്കൂറോളമാണ് വൈകിയത്.

മുന്നറിയിപ്പില്ലാതെ വൈകിയ വിമാനം പിന്നീട് വൈകിട്ട് 5.13നാണ് പുറപ്പെട്ടത്. വിമാനം വൈകുന്നത് സംബന്ധിച്ച് നേരത്തെ അറിയിച്ചിരുന്നില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു. രാവിലെ പത്ത് മണിക്ക് തന്നെ വിമാനത്താവളത്തിലെത്തിയ യാത്രക്കാര്‍ക്ക് മണിക്കൂറുകളോളമാണ് കാത്തിരിക്കേണ്ടി വന്നത്. സാങ്കേതിക തകരാർ മൂലം കണ്ണൂരിൽ നിന്നും അബുദാബിയിലേക്ക് വരേണ്ടിയിരുന്ന വിമാനം വൈകിയതാണ് മടക്കയാത്രയും വൈകാൻ കാരണമായത്.