രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,47,649 ആയി. ഇതിൽ 5,36,678 പേരും സുഖം പ്രാപിച്ചു. ആകെ 8,748 പേർ മരിച്ചു. 

റിയാദ്: സൗദി അറേബ്യയിൽ 58 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ രാജ്യത്ത് മൂന്ന് മരണം റിപ്പോർട്ട് ചെയ്തു. സൗദി ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പ്രതിദിന കണക്ക് പ്രകാരം രാജ്യത്താകെ 24 മണിക്കൂറിനിടയിൽ 52 പേർ രോഗമുക്തി നേടി. 48,355 പി.സി.ആർ പരിശോധനകളാണ് ഇന്ന് നടന്നത്. 

Add Asianetnews as a Preferred SourcegooglePreferred

രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,47,649 ആയി. ഇതിൽ 5,36,678 പേരും സുഖം പ്രാപിച്ചു. ആകെ 8,748 പേർ മരിച്ചു. ബാക്കി ചികിത്സയിലുള്ളവരിൽ 132 പേർക്ക് മാത്രമാണ് ഗുരുതര സ്ഥിതി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. 

രാജ്യത്ത് വാക്സിനേഷൻ 43,758,067 ഡോസ് കവിഞ്ഞു. ഇതിൽ 23,711,861 എണ്ണം ആദ്യ ഡോസ് ആണ്. 20,046,206 എണ്ണം സെക്കൻഡ് ഡോസും. 1,673,919 ഡോസ് പ്രായാധിക്യമുള്ളവർക്കാണ് നൽകിയത്. രാജ്യത്തെ വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 23, ജിദ്ദ 10, ബുറൈദ 2, മക്ക 2, ജീസാൻ 2, ശഖ്റ 2, മറ്റ് 17 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ.