ദുബായ്: ദുബായിലെ സ്കൂളുകള്‍ക്ക് ഡിസംബറില്‍ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ദുബായ് നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്‍മെന്റ് അതോരിറ്റിയാണ് ചൊവ്വാഴ്ച ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. യുഎഇ സ്മരണ ദിനം പ്രമാണിച്ച് ഡിസംബര്‍ ഒന്നിന്നും ദേശീയ ദിനത്തിന് ഡിസംബര്‍ രണ്ട്, മൂന്ന് തീയ്യതികളിലും സ്കൂളുകള്‍ക്ക് അവധിയായിരിക്കും. ഡിസംബര്‍ നാലിന് ക്ലാസുകള്‍ പുനരാരംഭിക്കും.