അബുദാബി: ബിഗ് ടിക്കറ്റിന്റെ അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ ഇനി മൂന്ന് ദിവസങ്ങള്‍ മാത്രം ബാക്കി. മേയ് മൂന്നിന് നടക്കാനിരിക്കുന്ന 227-ാം സീരിസ് നറുക്കെടുപ്പില്‍ 1.2 കോടി ദിര്‍ഹമാണ് (24 കോടിയിലധികം ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 30 ലക്ഷം ദിര്‍ഹവും (6 കോടിയിലധികം ഇന്ത്യന്‍ രൂപ) മൂന്നാം സമ്മാനമായി 10 ലക്ഷം ദിര്‍ഹവും (രണ്ട് കോടിയിലധികം ഇന്ത്യന്‍ രൂപ) വിജയികള്‍ക്ക് ലഭിക്കും. ഇതിന് പുറമെ മറ്റ് അഞ്ച് വിജയികള്‍ക്കും ഇത്തവണ ബിഗ് ടിക്കറ്റില്‍ ക്യാഷ് പ്രൈസുകളുണ്ട്.

ഡ്രീം കാര്‍ സീരിസില്‍ ഇതാദ്യമായി പോര്‍ഷെ 718 സ്‍പൈഡര്‍ കാറാണ് സമ്മാനം നല്‍കുന്നത്. ഏപ്രില്‍ 30 യുഎഇ സമയം രാത്രി 11.45 ആണ് ടിക്കറ്റുകള്‍ സ്വന്തമാക്കാനുള്ള അവസാന സമയം. എത്രയും വേഗം ടിക്കറ്റുകള്‍ സ്വന്തമാക്കുന്നതിലൂടെ ഒരുപക്ഷേ യുഎഇയിലെ അടുത്ത കോടീശ്വരനാവാനുള്ള അവസരമായിരിക്കും ബിഗ് ടിക്കറ്റിലൂടെ നിങ്ങളെ തേടിയെത്തുന്നത്.

നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ഒരു ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് കൂടി സൗജന്യമായി ലഭിക്കും. അല്‍പം കൂടി വിലക്കുറവുള്ള മറ്റൊരു വഴിയാണ് നിങ്ങള്‍ ആലോചിക്കുന്നതെങ്കില്‍ ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ നറുക്കെടുപ്പില്‍ പങ്കെടുക്കാം. നികുതി ഉള്‍പ്പെടെ 150 ദിര്‍ഹമാണ് ഡ്രീം കാര്‍ ടിക്കറ്റിന്റെ വില (രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുമ്പോള്‍ മൂന്നാമതൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കുന്ന ഓഫര്‍ ഡ്രീം കാര്‍ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ക്ക് ലഭ്യമല്ല). ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക വെബ്‍സൈറ്റായ www.bigticket.ae വഴിയോ അല്ലെങ്കില്‍ അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലെയും അല്‍ഐന്‍ വിമാനത്താവളത്തിലെയും ബിഗ് ടിക്കറ്റ് സ്റ്റോര്‍ കൗണ്ടറുകള്‍ വഴിയോ ടിക്കറ്റുകളെടുക്കാം.

ബിഗ് ടിക്കറ്റ് 227-ാം സീരിസ് നറുക്കെടുപ്പിന്റെ സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇത്തവണ മേയ് മൂന്നിന് യുഎഇ സമയം വൈകുന്നേരം അഞ്ച് മണിക്കായിരിക്കും നറുക്കെടുപ്പ്. യുട്യൂബിലൂടെയും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് തത്സമയം കാണുന്ന പ്രേക്ഷകര്‍ക്കും നിരവധി സമ്മാനങ്ങള്‍ നേടാനുള്ള അവസരമുണ്ട്.