മസ്കത്ത്: ഒമാനില്‍ ഇന്ന്  കൊവിഡ് മൂലം മൂന്നു  പേർ  മരിച്ചു. ഇതോടെ  രാജ്യത്ത് മരിച്ചവരുടെ   എണ്ണം  140  ആയി   ഉയർന്നു.  രാജ്യത്ത്  ഇന്ന് 1318  പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

ഇതിൽ  853  ഒമാൻ  സ്വദേശികളും 465  പേർ വിദേശികളുമാണ്. ഇതോടെ ഒമാനിൽ  കൊവിഡ് രോഗം ബാധിച്ചവരുടെ  എണ്ണം  32394  ആയി.

ഇതിൽ   17,279   പേർ സുഖം പ്രാപിച്ചുവെന്നും ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്തകുറിപ്പിൽ പറയുന്നു.