കുവൈത്ത് സിറ്റി: കുവൈത്തില്‍ ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ മൂന്ന് പേര്‍ ശ്വാസംമുട്ടി മരിച്ചു. അല്‍ മെഹ്‍ബുലയില്‍ നിരവധിപ്പേര്‍ താമസിച്ചിരുന്ന ബഹുനില കെട്ടിടത്തിലാണ് തീപിടിച്ചത്.

കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് പുലര്‍ച്ചെ തീപിടിച്ചതെന്ന് കുവൈത്തി ഫയര്‍ സര്‍വീസ് ഡയറക്ട‍റേറ്റ് അറിയിച്ചു. ഇവിടെ താമസിച്ചിരുന്നവര്‍ പുകശ്വസിച്ച് അവശരായിരുന്നു. സ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മൂന്ന് പേര്‍ മരിച്ചത്. ഗുരുതരാവസ്ഥയിലായ രണ്ട് പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

കെട്ടിടത്തില്‍ കുടുങ്ങിപ്പോയ 12 പേരെ അഗ്നിശമന സേന രക്ഷിച്ചതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.