അപകടത്തില്‍ കുവൈത്ത് സ്വദേശിയും ഗള്‍ഫ് പൗരനും ഒരു ഏഷ്യന്‍ വംശജയുമാണ് മരിച്ചത്.

കുവൈത്ത് സിറ്റി: കുവൈത്തിലെ അല്‍ഫഹൈഹില്‍ റോഡില്‍ സല്‍വയ്ക്ക് സമീപം രണ്ട് കാറുകള്‍ കൂട്ടിയിടിച്ച് അപകടം. മൂന്നുപേര്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നലെ പുലര്‍ച്ചെയാണ് അപകടമുണ്ടായത്.

അപകടത്തില്‍ കുവൈത്ത് സ്വദേശിയും ഗള്‍ഫ് പൗരനും ഒരു ഏഷ്യന്‍ വംശജയുമാണ് മരിച്ചത്. ഒരു ഏഷ്യക്കാരന് പരിക്കേറ്റു. സംഭവസ്ഥലത്ത് എത്തിയ അഗ്നിശമനസേന രക്ഷാപ്രവര്‍ത്തനം നടത്തി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona