ഞായറാഴ്ച രാത്രി 1.30യോടെയാണ് അപകടമുണ്ടായത്. രണ്ട് കാറുകളുടെയും ഡ്രൈവര്‍മാരും ഒരു കാറിലെ യാത്രക്കാരനുമാണ് മരണപ്പെട്ടത്.
ഉമ്മുല്‍ ഖുവൈന്‍: അമിതവേഗത്തിലെത്തിയ കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് യുഎഇയില്‍ മൂന്നു പേര്‍ മരിച്ചു. രണ്ട് സ്വദേശികളും ഒരു കൊമൊറോസ് ദ്വീപ് സ്വദേശിയുമാണ് മരിച്ചത്.
ഞായറാഴ്ച രാത്രി 1.30യോടെയാണ് അപകടമുണ്ടായത്. രണ്ട് കാറുകളുടെയും ഡ്രൈവര്‍മാരും ഒരു കാറിലെ യാത്രക്കാരനുമാണ് മരണപ്പെട്ടത്. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലെ എക്‌സിറ്റ് 113 നും 116നുമിടയിലാണ് അപകടമുണ്ടായതെന്ന് ഉമ്മുല്‍ ഖുവൈന്‍ പൊലീസിലെ പട്രോള്‍സ് ആന്‍ഡ് ട്രാഫിക് വിഭാഗം ഡയറക്ടര്‍ കേണല്‍ സഈദ് ഒബൈദ് പറഞ്ഞു.
കൊമൊറോസ് ദ്വീപ് നിവാസി ഓടിച്ചിരുന്ന കാര്‍ അമിതവേഗത്തിലായിരുന്നു. എതിര്‍ ദിശയിലെത്തിയ മറ്റൊരു കാറുമായി ഇത് കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൊമൊറോസ് ദ്വീപ് സ്വദേശിയും രണ്ടാമത്തെ കാറിലെ ഡ്രൈവറും സ്വദേശിയായ യാത്രക്കാരനുമാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.
